Connect with us

National

ഷാരൂഖ് ഖാന് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കണമെന്ന് ബാബാരാംദേവ്‌

Published

|

Last Updated

റാഞ്ചി: ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ യോഗാ ഗുരു രാംദേവ് രംഗത്ത്. ബിജെപി നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കു പിന്നാലെയാണ് രാംദേവ് രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പത്മശ്രീ അടക്കം ഷാരൂഖിന് ലഭിച്ച പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കണമെന്ന് രാം ദേവ് പറഞ്ഞു. റാഞ്ചിയില്‍ അനുയായികളോട് സംസാരിക്കുകയായിരുന്നു രാംദേവ്.
രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ പോരാടാന്‍ മുന്നിട്ടിറങ്ങുകയാണെങ്കില്‍ അവാര്‍ഡുകള്‍ക്കൊപ്പം കിട്ടിയ പണവും തിരിച്ചു കൊടുക്കാന്‍ ഷാരൂഖ് ഖാന്‍ തയ്യാറാകണമെന്ന് രാം ദേവ് പറഞ്ഞു. ഈ പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും രാം ദേവ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചു വരികയാണെന്നും രാജ്യം ഇരുണ്ട ലോകത്തിലേക്ക് മടങ്ങിപ്പോവുകയാണെന്നുമായിരുന്നു ഷാരൂഖിന്റെ പരാമര്‍ശം.

Latest