Connect with us

National

സുബ്രഹ്മണ്യം സ്വാമിയുടെ പുസ്തകം വിദ്വേഷം ഉണ്ടാക്കുന്നതെന്ന്‌ കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ പുസ്തകത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ തള്ളിപ്പറഞ്ഞു. തീവ്രവാദത്തെക്കുറിച്ച് സ്വാമി എഴുതിയ പുസ്തകം ഹിന്ദു-മുസ്‌ലിം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എഴുത്തിലൂടെ സ്വാമി ഇന്ത്യന്‍ നിയമം തെറ്റിച്ചെന്നും അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നെന്നും ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

സുബ്രഹ്മണ്യം സ്വാമിയുടെ “ടെററിസം ഇന്‍ ഇന്ത്യ” എന്ന പുസ്തകത്തിലാണ് വിവാദ പരാമര്‍ശങ്ങളുളളത്. കേസിനെതിരെ സ്വാമി നല്‍കിയ ഹരജി തള്ളിക്കള്ളയണമെന്നും കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Latest