തെരുവ് നായ്ക്കളെ പിടിക്കാമെന്ന് ഹൈക്കോടതി

Posted on: November 4, 2015 10:45 am | Last updated: November 4, 2015 at 7:45 pm
SHARE

stray-dogsകൊച്ചി: തെരുവ് നായ്ക്കളെ പിടികൂടാമെന്ന് ഹൈക്കോടതി. തെരവ് നായകളുടെ ശല്യം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃതം നടപടിയെടുക്കാം. നായ്ക്കളുടെ വര്‍ധന തടയുന്നതിന് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കണമെന്നും കോടതി നിര്‍ദേിച്ചു.തെരുവുനായ ശല്യത്തിനെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
നായ്ക്കളുടെ വംശവര്‍ധന നിയന്ത്രണ നിയമം കൊണ്ടുവരണം. വന്ധ്യംകരണം നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാരകമായ രോഗം വന്ന നായ്ക്കളെയും പരുക്കേറ്റവയേയും കൊല്ലാം. ഇക്കാര്യത്തില്‍ കേന്ദ്ര നിയമമാണ് നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here