ജലദൗര്‍ലഭ്യം: മൂപ്പ് കുറഞ്ഞ വിത്തുമായി വിത്ത് വികസന അതോറിറ്റി

Posted on: November 4, 2015 9:39 am | Last updated: November 4, 2015 at 9:39 am
SHARE

ചിറ്റിലഞ്ചേരി: രണ്ടാം വിളയ്ക്ക് മൂപ്പു കുറഞ്ഞ വിത്തുകള്‍ ലഭ്യമാക്കാനായി സംസ്ഥാന വിത്ത് വികസന അതോറിറ്റി നടപടി തുടങ്ങി.—ജ്യോതി, കാഞ്ചന, പ്രത്യാശ എന്നീ വിത്തിനങ്ങളാണു വില്‍പ്പനയ്ക്ക് തയാറാക്കിയിരിക്കുന്നത്.
വെള്ളം ലഭ്യമാകുന്ന പ്രദേശങ്ങളിലേക്കായി ഉമ വിത്തും ലഭ്യമാക്കിയിട്ടുണ്ട്. ഡാമുകളില്‍ ജലസംഭരണം കുറവായതോടെ കര്‍ഷകര്‍ മൂപ്പ് കുറഞ്ഞ വിത്തിനങ്ങള്‍ ഉപയോഗിക്കണമെന്നു പദ്ധതി ഉപദേശക സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകരില്‍ പലര്‍ക്കും മൂപ്പ് കുറഞ്ഞ വിത്തിനങ്ങളായ കാഞ്ചന, ജ്യോതി എന്നിവ ലഭിച്ചിരുന്നില്ല.—കൃഷി ഭവനുകളില്‍ ഒരു മാസം മുന്‍പ് വിത്തുകള്‍ എത്തിയിരുന്നുവെങ്കിലും അളവില്‍ വളരെ കുറവായിരുന്നു. ഇതോടെ കര്‍ഷകര്‍ മൂപ്പ് കൂടിയ ഉമ വിത്താണ് കൃഷി ചെയ്യാനായി തയാറെടുപ്പ് നടത്തിയിരിക്കുന്നത്.———
ഒന്നാം വിളയ്ക്ക് ജില്ലയിലെ കര്‍ഷകര്‍ ഉമ വിത്താണു കൃഷി ചെയ്തിരുന്നത്. ഇതില്‍ നിന്നുള്ള വിത്താണ് പലരും രണ്ടാം വിളയ്ക്കും ഉപയോഗിക്കുന്നത്. 120 ദിവസമാണ് ഉമ വിളവെടുക്കാനായി എടുക്കുന്നത്.———തുലാം മഴ ലഭിക്കാത്തതിനാല്‍ പലയിടത്തും രണ്ടാം വിള കൃഷി പണികള്‍ ഇനിയും ആരംഭിച്ചിട്ടില്ല.—മൂപ്പ് കൂടിയ വിത്തിനങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ഫെബ്രുവരി അവസാനത്തോടെ മാത്രമേ വിളവെടുപ്പ് പൂര്‍ത്തിയാക്കാനാവു. വിളവിറക്കുന്നത് തുലാം മഴയിലും പിന്നീട് കനാല്‍വെള്ളത്തിലുമാണ് പണികള്‍ നടത്തുന്നത്.
ഇത്തവണ ഡാം വെള്ളം മാത്രമായിരിക്കും ആശ്രയം എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. അളവ് കുറവായതിനാല്‍ ദുരുപയോഗം ഇല്ലാതിരിക്കാന്‍ കര്‍ശന നിരീക്ഷണത്തോടെയാണു വെള്ളം വിതരണം ചെയ്യുക. ഇതുമൂലം മൂപ്പ് കുറഞ്ഞ വിത്തിനങ്ങള്‍ കൃഷി ചെയ്യുമ്പോള്‍ ജനുവരി അവസാനത്തോടെ വിളവെടുപ്പ് നടത്താനാവും.
വിത്ത് വികസന അതോറിറ്റിയില്‍ നെല്‍വിത്തുകള്‍ കൂടാതെ അത്യുല്‍പാദന ശേഷിയുള്ള പച്ചക്കറി വിത്തിനങ്ങളും ഹൈബ്രീഡ് വിത്തുകളും ശീതകാല പച്ചക്കറി വിത്തുകളും വില്‍പ്പനയ്ക്ക് തയാറായിട്ടുണ്ടെന്നു കൃഷി അഡീഷനല്‍ ഡയറക്ടര്‍ പി—കെ ബീന അറിയിച്ചു.
നെല്‍വിത്തുകള്‍ ഉള്‍പ്പെടെയുള്ള വിത്തുകള്‍ ആവശ്യമുള്ളവര്‍ അടുത്തുള്ള കൃഷി ഭവനുമായോ സംസ്ഥാന വിത്ത് വികസന അതോറിറ്റിയുമായോ ബന്ധപ്പെടണം. ഫോണ്‍: 04872360299.

LEAVE A REPLY

Please enter your comment!
Please enter your name here