കൂറ്റനാട്: ടി ടി സിയില്‍ നിന്ന് ഡി എഡിലേക്ക് സംസ്ഥാനത്തെ ആദ്യബാച്ച് ആനക്കര ഡയറ്റില്‍ നിന്ന് പുറത്തിറങ്ങി. 2013-15 വര്‍ഷത്തെ ബാച്ചാണ് ഇപ്പോള്‍ പുറത്തിയത്. 2013 ലാണ് ടി ടി സി മാറി ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷന്‍ (ഡി എഡ്) കോഴ്‌സാക്കി കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. മെഴുകുതിരി ദീപം തെളിയിച്ചാണ് തങ്ങളുടെ ബിരുദദാന ചടങ്ങ് ആഘോഷിച്ചത്. ആനക്കര ഡയറ്റില്‍ നടന്ന ചടങ്ങ് പ്രമുഖ സാഹിത്യകാരന്‍ പി രാമന്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. കെ എം ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഡി ഇ ഒ കൃഷ്ണകുമാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സീനിയര്‍ ലക്ച്ചറര്‍ പി രാജന്‍, സി കെ ശശിപച്ചാട്ടിരി, ഡയറ്റ് സ്റ്റാഫ് സെക്രട്ടറി ഡോ.കെ രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.