ഇന്ത്യ-പാക്ക് ബന്ധം മെച്ചപ്പെടുത്താനുള്ള അനുയോജ്യമായ വഴി ക്രിക്കറ്റ്: സച്ചിന്‍

Posted on: November 3, 2015 8:51 pm | Last updated: November 3, 2015 at 8:51 pm
SHARE

sachinന്യൂയോര്‍ക്ക്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അനുയോജ്യമായ വഴി ക്രിക്കറ്റാണ്. ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കുന്നതിന് ഇരുരാജ്യങ്ങളും തയ്യാറായാല്‍ ഇതു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക് പരമ്പര നടക്കാതിരിക്കാന്‍ താന്‍ കാരണങ്ങളൊന്നും കാണുന്നില്ല. ഇരുരാജ്യങ്ങളിലേയും സര്‍ക്കാരുകളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സച്ചിന്‍ പറഞ്ഞു. ഓള്‍സ്റ്റാര്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കില്‍ എത്തിയപ്പോഴായിരുന്നു സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here