വി പി എസ് ഹെല്‍ത് കെയര്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി ധാരണയില്‍

Posted on: November 3, 2015 8:32 pm | Last updated: November 3, 2015 at 8:32 pm
SHARE
വി പി എസ് ഹെല്‍ത് ഗ്രൂപ്പ് പെന്‍സില്‍ വാനിയ സര്‍വകലാശാലയുമായി ആരോഗ്യ സുരക്ഷാ കരാറില്‍ ഒപ്പുവെച്ചപ്പോള്‍
വി പി എസ് ഹെല്‍ത് ഗ്രൂപ്പ് പെന്‍സില്‍ വാനിയ സര്‍വകലാശാലയുമായി ആരോഗ്യ സുരക്ഷാ
കരാറില്‍ ഒപ്പുവെച്ചപ്പോള്‍

അബുദാബി: ലോകത്തിലെ ഒന്നാംനിര സര്‍വകലാശാലയായ പെന്‍സില്‍ വാനിയയുമായി അബുദാബി വി പി എസ് ഹെല്‍ത് ഗ്രൂപ്പ് ധാരണയില്‍ ഒപ്പുവെച്ചു. ആരോഗ്യ സുരക്ഷാ കരാറിലാണ് ഒപ്പുവെച്ചത്. കരാര്‍ ഒരു ചരിത്ര സംഭവമായി മാറുമെന്ന് വി പി എസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശംസീര്‍ വയലില്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവര്‍ക്കാവശ്യമായ പരിശീലനം ലഭിക്കും. കരാറിലൂടെ വി പി എസ് ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് നഴ്‌സുമാര്‍ക്ക് ഇതുകൊണ്ട് ഗുണം ലഭിക്കും, അദ്ദേഹം പറഞ്ഞു. നിരവധി പുതിയ പദ്ധതികള്‍ വി പി എസ് ഗ്രൂപ്പിന് കീഴില്‍ പശ്ചിമേഷ്യയില്‍ നിര്‍മാണ ഘട്ടത്തിലാണ്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ക്യാന്‍സര്‍ സെന്റര്‍ ഉടന്‍ യാഥാര്‍ഥ്യമാകും. ഇവിടെ 2500 തൊഴില്‍ സാധ്യതയാണുള്ളത്. ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലും നോര്‍ത്ത് എമിറേറ്റുകളിലും പുതിയ ആതുരാലയങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും ഡോ. ശംസീര്‍ വ്യക്തമാക്കി.
പെന്‍സില്‍വാനിയ സര്‍വകലാശാല സി ഇ ഒ റാല്‍ഫ് മുള്ളര്‍, ഡോ. ഉബൈദ് അല്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു.