അറബ് ഭാവി നഗരങ്ങളുടെ ഉച്ചകോടിക്ക് തുടക്കമായി

Posted on: November 3, 2015 8:14 pm | Last updated: November 3, 2015 at 8:14 pm
SHARE
രണ്ടാമത് അറബ് ഫ്യൂച്ചര്‍ സിറ്റീസ് സമ്മിറ്റ് മാജിദ് അല്‍ സുവൈദി ഉദ്ഘാടനം ചെയ്യുന്നു
രണ്ടാമത് അറബ് ഫ്യൂച്ചര്‍ സിറ്റീസ് സമ്മിറ്റ് മാജിദ് അല്‍ സുവൈദി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: രണ്ടാമത് അറബ് ഭാവി നഗരങ്ങളുടെ ഉച്ചകോടിക്ക് തുടക്കമായി. ദുബൈ നഗരസഭയുടെ രക്ഷാകര്‍തൃത്വത്തിലാണ് രണ്ടു ദിവസത്തെ ഉച്ചകോടിക്ക് തുടക്കമായിരിക്കുന്നത്.
സ്മാര്‍ട് സിറ്റി വികസനവുമായി ബന്ധപ്പെട്ട രാജ്യാന്തര തലത്തിലെ വിദഗ്ധര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
ദുബൈ ഇന്റര്‍നെറ്റ് സിറ്റിയുടെയും ദുബൈ ഔട്ട്‌സോഴ്‌സ് സിറ്റിയുടെയും എം ഡി മാജിദ് അല്‍ സുവൈദി ഉദ്ഘാടനം ചെയ്തു. ദുബൈ നഗരസഭയുടെ എന്‍ജിനിയറിംഗ് ആന്റ് പ്ലാനിംഗ് വിഭാഗം അസി. ഡയറക്ടര്‍ ജനറലും ദ സസ്റ്റയിനബിളിറ്റി കമ്മിറ്റി തലവനുമായ എന്‍ജി. അബ്ദുല്ല റാഫിയ മുഖ്യാതിഥിയായിരുന്നു.