Connect with us

Uae

കാറുകള്‍ കൂട്ടിയിടിച്ച് സ്വദേശി യുവതി മരിച്ചു

Published

|

Last Updated

ഫുജൈറ: കാറുകള്‍ കൂട്ടിയിടിച്ച് 22 കാരിയായ സ്വദേശി യുവതി മരിച്ചു. ഒപ്പം യാത്ര ചെയ്ത സഹോദരിക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
മരിച്ച യുവതിയുടെ സഹോദരിയാണ് കാര്‍ ഓടിച്ചിരുന്നത്. പിന്നിലെ സീറ്റില്‍ യാത്രചെയ്തിരുന്നു കുട്ടി പുരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വാഹനം ഓടിച്ച യുവതി പെട്ടെന്ന് മെയിന്‍ റോഡിലേക്ക് കയറ്റിയതാണ് അപകടത്തിന് ഇടയാക്കിയത്. അപകടത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

---- facebook comment plugin here -----

Latest