Connect with us

Gulf

ഉംറ സീസണ്‍ തുടങ്ങാന്‍ ഇനി എട്ട് നാള്‍കൂടി

Published

|

Last Updated

മക്ക: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ശേഷം പുണ്യഭൂമി വീണ്ടും ഉംറ തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി. മുഹര്‍റം പതിനഞ്ചിന് ഹാജിമാരുടെ മടക്കയാത്ര പൂര്‍ത്തിയാകുന്നതോടെ ഉംറ സീസണ് തുടക്കമാകും. ഹജ്ജ് ഉംറ സീസനുകള്‍ക്കിടയിലെ സമയം പതിനഞ്ചു ദിവസം മാത്രമായതായി ഹജ്ജ് മന്ത്രാലയം വാക്താവ് ഹാത്വിം ഖാദി വ്യക്തമാക്കി. ഉംറ സീസനുമായി ബന്ധപ്പെട്ട അവസാന ഒരുക്കങ്ങള്‍ വിലയിരുത്താനും പുതിയ വര്‍ഷത്തെ ഉംറയുമായി ബന്ധപ്പെട്ട നിയമാവലികള്‍ കമ്പനികളെ അറിയിക്കുവാനും ഹജ്ജ് മന്ത്രാലയം ഒരുങ്ങിയാതായും അദ്ദേഹം അറിയിച്ചു.

ദുല്‍ഖഅദ മാസം മുതല്‍തന്നെ ഉംറയുടെ തെയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ തുടങ്ങിയിരുന്നു ഒരോ സീസണം വിജയം ഉറപ്പുവരുത്താന്‍ കഴിഞ്ഞോ എന്ന് പരിശോധിക്കാന്‍ മന്ത്രാലയത്തിനു സമയം ആവശ്യമാണ്. ഈ കാലയളവില്‍ ഉംറ കമ്പനികള്‍ക്ക് പുതിയ സംവിധാനങ്ങളും നടപടിക്രമങ്ങളും മന്ത്രാലയം അറിയിച്ചു കൊടുക്കും. ഉംറക്ക് വരുന്നവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം കൊടുക്കും.

വിദേശ രാജ്യങ്ങളില്‍ നിന്നും ഉംറക്ക് വരുന്നവര്‍ക്ക് കമ്പനികള്‍ നല്‍കുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരം ഉംറക്ക് പുറപ്പെടുന്നതിനു മുമ്പുതന്നെ അറിയാനുള്ള സംവിധാനം ഹജ്ജ് മന്ത്രാലയം ഒരുക്കുമെന്ന് അറിയുന്നു. വിമാന സര്‍വീസ്, മക്ക മദീന സ്ഥലങ്ങളിലെ താമസ സ്ഥലങ്ങള്‍, മദീനയിലേക്കുള്ള യാത്ര, തിരിച്ചുപോകുന്ന തിയതി, ഭക്ഷണം, റൂമുകളില്‍ അംഗങ്ങളുടെ എണ്ണം എന്നിവയെല്ലാം ഈ സംവിധാനത്തിലൂടെ അറിയാന്‍ സാധിക്കും.

മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന സേവനങ്ങള്‍ ഉംറ ഗ്രൂപ്പുകള്‍ നല്‍കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ നിരീക്ഷകന്മാരെ ഏര്‍പ്പെടുത്തും. നിയമം ലംഘിക്കുന്ന കമ്പനികളുടെ കോണ്ടാക്ട് അവസാനിപ്പിക്കും. ഹജ്ജിനും ഉംറക്കും വരുന്നവര്‍ക്ക് മികച്ച സേവനം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ഹജ്ജ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Latest