മാണി ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന്‌ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചു: പി സി ജോര്‍ജ്

Posted on: November 3, 2015 2:20 pm | Last updated: November 4, 2015 at 9:48 am
SHARE

pc-georgeകോട്ടയം: ഒരിടവേളയ്ക്ക് ശേഷം പുതിയ വെളിപ്പെടുത്തലുമായി കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോര്‍ജ്. കെ എം മാണി ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചെന്നും ഇത് തടയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ബാര്‍കോഴ വിവാദം സൃഷ്ടിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചു.
മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇടനിലക്കാരനായി നിന്നത് താനാണ്. മാണി മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തിലേക്കെത്തിയപ്പോഴാണ് ഉമ്മന്‍ചാണ്ടി ബാര്‍ ഉടമകളുമായി ചേര്‍ന്ന് കോഴ വിവാദം സൃഷ്ടിച്ചതെന്നും പി സി ജോര്‍ജ് പറഞ്ഞു.