തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫില്ല; സംഘപരിവാര്‍ അജണ്ടയ്ക്ക് മുന്നില്‍ സര്‍ക്കാര്‍ തലകുനിച്ചെന്ന് എം ബി രാജേഷ്

Posted on: November 3, 2015 1:46 pm | Last updated: November 3, 2015 at 1:54 pm
SHARE

MB RAJESHതൃശൂര്‍: തൃശൂരിലെ കേരളാ പൊലീസ് അക്കാദമി ക്യാന്റീനില്‍ അപ്രഖ്യാപിത ബീഫ് നിരോധമെന്ന് എം ബി രാജേഷ് എം പി. ഫെസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടെ ബീഫ് വിളമ്പുന്നില്ലെന്നും ആര്‍എസ്എസ് പ്രചാരണത്തിന്റെ ചുവടുപിടിച്ചാണ് തീരുമാനമെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് കീഴടങ്ങിയതിന്റെ മറ്റൊരു ഉദാഹരണമാണിത്. ആര്‍എസ്എസ് നിലപാട് പൊലീസില്‍ അടിച്ചേല്‍പ്പിക്കുന്ന ആഭ്യന്തരമന്ത്രിയുടെ നിലപാട് ലജ്ജാകരമാണെന്നും നിലപാട് തിരുത്താനും വിലക്ക് പിന്‍വലിക്കാനും ഉടന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം ബി രാജേഷ് എം പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

MBR-FB-

LEAVE A REPLY

Please enter your comment!
Please enter your name here