മാണിയെ പുറത്താക്കണമെന്ന ആവശ്യവുമായി വി എസ് ഗവര്‍ണറെ കണ്ടു

Posted on: November 3, 2015 12:18 pm | Last updated: November 4, 2015 at 9:48 am
SHARE

VS vs MANIതിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഗവര്‍ണറെ കണ്ടു. മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം ഗവര്‍ണറോട് ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ തീരുമാന പ്രകാരമാണ് വി എസ് ഇന്നു രാവിലെ ഗവര്‍ണറെ കണ്ടത്.
കോടതി വിധി വന്ന സാഹചര്യത്തില്‍ മാണിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കകരുതെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം അദ്ദേഹം ഗവര്‍ണര്‍ക്ക് നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് വിന്‍സന്‍ എം പോള്‍ തിരുത്തിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരിക്കും എന്നും അദ്ദേഹം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചതായി വി എസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here