Connect with us

Kerala

സര്‍ക്കാരിനോട് ഏറ്റുമുട്ടാനുറച്ച് ജേക്കബ് തോമസ്

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരുമായി തുറന്ന് പോരിനുറച്ച് ഡിജിപി ജേക്കബ് തോമസ്. അച്ചടക്ക ലംഘന നോട്ടീസ് തനിക്ക് എന്തടിസ്ഥാനത്തിലാണ് നല്‍കിയിരിക്കുന്നതെന്ന് ജേക്കബ് തോമസ് സര്‍ക്കാരിനോട് ചോദിച്ചു. തനിക്കെതിരെ തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നും ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. ബാര്‍കോഴക്കേസില്‍ വിവാദ പരാമര്‍ശം നടത്തിയതിനാണ് ജേക്കബ് തോമസിന് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. നേരത്തെ ഫയര്‍ഫോഴ്‌സില്‍ നിന്ന് മാറ്റിയതിന് പിന്നില്‍ ഫ് ളാറ്റ് മാഫിയയാണെന്ന് സംശയമുണ്ടെന്ന പരാമര്‍ശത്തിന് സര്‍ക്കാര്‍ അയച്ച ആദ്യ നോട്ടീസിന് നല്‍കിയ മറുപടിയിലാണ് പുതിയ നോട്ടീസിനെതിരെ അദ്ദേഹം സര്‍ക്കാരില്‍നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ഈ ഘട്ടത്തില്‍ ജേക്കബ് തോമസിന് തെളിവുകള്‍ നല്‍കേണ്ട ആവശ്യമില്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മാധ്യമങ്ങളെ അറിയിച്ചു. അന്വേഷണ സംഘത്തെ രൂപീകരിക്കുമ്പോള്‍ മാത്രമേ തെളിവുകള്‍ നോക്കേണ്ടതുള്ളൂ. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. അന്വേഷണ സംഘത്തോടാണ് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടപ്പോള്‍ സത്യം ജയിച്ചെന്ന ജേക്കബ് തോമസിന്റെ പ്രസ്താവനയാണ് വിവാദമായത്.

Latest