Connect with us

National

ഷാരൂഖ് പാകിസ്ഥാന്‍ ഏജെന്റെന്ന് സാധ്വി പ്രാചി

Published

|

Last Updated

ലഖ്‌നൗ: വീണ്ടും വിവാദ പ്രസ്താവനയുമായി വിഎച്ച്പിയുടെ വിവാദ നേതാവ് സാധ്വി പ്രാചി. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പാകിസ്ഥാന്‍ ഏജെന്റാണെന്ന് സാധ്വി പ്രാചി പറഞ്ഞു. ഷാരൂഖ് പാകിസ്ഥാനിലേക്ക് പോകണമെന്നും സാധ്വി ആവശ്യപ്പെട്ടു. ഇന്നലെ തന്റെ 50ാം പിറന്നാളിനോടനുബന്ധിച്ച് ട്വിറ്ററിന്റെ സംവാദവേദിയില്‍ രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നതായി ഷാരൂഖ് പറഞ്ഞിരുന്നു. ഇതാണ് സാധ്വി പ്രാചിയെ പ്രകോപിപ്പിച്ചത്.

രാജ്യത്ത് അസഹിഷ്ണു വര്‍ധിക്കുന്നൂവെന്നും പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയവരോട് ബഹുമാനമുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു. തന്റെ പ്രത്മശ്രീ ആവശ്യമാണെങ്കില്‍ പ്രതീകാത്മകമായി തിരിച്ചുനല്‍കും. എന്നാല്‍ ഇപ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമര്‍ശവുമായി സാധ്വി പ്രാചി രംഗത്തെത്തിയത്.
ഖാന്‍മാരുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന സാധ്വി പ്രാചിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഷാരൂഖ് ഖാന്‍, അമീര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ സിനിമകള്‍ ലൗ ജിഹാദ് പ്രചരിപ്പിക്കുന്നവയാണെന്നും സാധ്വി പറഞ്ഞിരുന്നു.

Latest