മുംബൈ പൊലീസിലെ പലര്‍ക്കും ദാവൂദുമായി ബന്ധം: ഛോട്ടാ രാജന്‍

Posted on: November 3, 2015 10:28 am | Last updated: November 3, 2015 at 2:35 pm
SHARE

chhotta rajanബാലി: മുംബൈ പൊലീസിലെ പലരും ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് പിടിയിലായ അധോലോക നായകന്‍ ഛോട്ടാ രാജന്‍. മുംബൈ പൊലീസിലെ പലര്‍ക്കും ദാവൂദുമായി ബന്ധമുണ്ട്. തനിക്ക് ദാവൂദിനെ പേടിയില്ല. മുംബൈ പൊലീസ് തന്നോട് നീതികേട് കാണിച്ചു. തന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെയെന്നും ഛോട്ടാ രാജന്‍ പറഞ്ഞു. ബാലിയിലെ പൊലീസ് കസ്റ്റഡിയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ മാസം 25നാണ് ഛോട്ടാ രാജനെ പിടികൂടിയത്. ഇന്തോനേഷ്യയിലെ ബാലിയിലാണ് ഇയാള്‍ പിടിയിലായത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായിരുന്നു ഇയാള്‍. എന്നാല്‍ പിന്നീട് ഇവര്‍ തമ്മില്‍ തെറ്റിപ്പിരിയുകയായിരുന്നു. ദാവൂദ് പാകിസ്ഥാനിലുണ്ടെന്നും ഐഎസ്‌ഐയാണ് സംരക്ഷിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഛോട്ടാ രാജന്‍ പറഞ്ഞിരുന്നു.
1993ലെ മുംബൈ സ്‌ഫോടനക്കേസ് അടക്കം 70ലേറെ കേസുകളില്‍ പ്രതിയാണ് ഛോട്ടാ രാജന്‍.