യൂറോപ്പില്‍ ഇന്ന് റയല്‍ – പി എസ് ജി

Posted on: November 3, 2015 9:44 am | Last updated: November 3, 2015 at 10:30 am
SHARE

psg_vs_realയുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ന് റയല്‍മാഡ്രിഡ് – പി എസ് ജി സൂപ്പര്‍ പോരാട്ടം. പാരീസില്‍ നടന്ന ആദ്യ പാദത്തില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഗോള്‍രഹിതമായിരുന്നു. ഹോംഗ്രൗണ്ടിലെ രണ്ടാം പാദം ജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോയും സംഘവും. സ്‌പെയിനില്‍ റയലും ഫ്രാന്‍സില്‍ പി എസ് ജിയും മികച്ച ഫോമിലാണെന്നത് ഇന്നത്ത പോരിന് ക്ലാസിക് പരിവേഷം നല്‍കുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് – സി എസ് കെ എ മോസ്‌കോ, സെവിയ്യ – മാഞ്ചസ്റ്റര്‍ സിറ്റി മത്സരങ്ങളും ഇന്ന് നടക്കും.