Connect with us

Sports

സ്പാനിഷ് ഫുട്‌ബോളില്‍ ചൈന നിറയുന്നു

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ്ബ് എസ്പാനിയോളിനെ ചൈനീസ് സ്ഥാപനമായ റസ്താര്‍ ഗ്രൂപ്പ് സ്വന്തമാക്കി. ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റും കൂടുതല്‍ ഓഹരികള്‍ക്കുടമയുമായ ഡാനി സാഞ്ചസാണ് ചൈനീസ് കമ്പനി എപ്‌സാനിയോളിനെ വാങ്ങിയ വിവരം അറിയിച്ചത്.
റസ്താര്‍ ഗ്രൂപ്പ് 65 ദശലക്ഷം യൂറോയാണ് ക്ലബ്ബിന്റെ കായിക വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യഘട്ടത്തില്‍ നിക്ഷേപം ഇറക്കിയിരിക്കുന്നത്. കളിപ്പാട്ടങ്ങളും വീഡിയോ ഗെയിമുകളും നിര്‍മിക്കുന്ന സ്ഥാപനമായ റസ്താര്‍ ഗ്രൂപ്പിന് ഓഹരി വിപണിയില്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ മൂല്യമുണ്ട്.
സ്പാനിഷ് ഫുട്‌ബോളില്‍ ചൈനീസ് കമ്പനികള്‍ക്കുള്ള താത്പര്യമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. റയോ വാള്‍കാനോ, റയല്‍ സോസിഡാഡ് എന്നീ ക്ലബ്ബുകളില്‍ ചൈനീസ് കമ്പനികളായ ഖു-ബോ നിക്ഷേപമിറക്കിയിരുന്നു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഇരുപത് ശതമാനം ഓഹരി ചൈനയിലെ വാന്‍ഡ ഗ്രൂപ് പ്രസിഡന്റ് വാംഗ് ജെയ്‌ലിന്‍ സ്വന്തമാക്കിയിട്ടുണ്ട്.

Latest