കെ ഗോവിന്ദന്‍കുട്ടി മേനോന്‍ എന്നെന്നും അനുസ്മരിക്കപ്പെടേണ്ട നേതാവ്: മുഖ്യമന്ത്രി

Posted on: November 3, 2015 9:21 am | Last updated: November 3, 2015 at 9:21 am

കൂറ്റനാട് : കെ ഗോവിന്ദന്‍കുട്ടി മേനോന്‍ എന്നെന്നും അനുസ്മരിക്കപ്പെടേണ്ടുന്ന നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ ഗോവിന്ദന്‍ കുട്ടി മേനോന്‍ സ്മാരക മന്ദിരം മേഴത്തൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1969 കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ഞാനും, എകെ ആന്റണി, വിഎം സുധീരന്‍ തുടങ്ങിയവര്‍ മേഴത്തൂരില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വന്നിട്ടുണ്ടെന്നും ആ ബന്ധം മരണം വരെ നില നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.
വി ടി ബല്‍റാം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് സിവി ബാലചന്ദ്രന്‍, മുന്‍ എം എല്‍ എ കെഎ ചന്ദ്രന്‍, കെ പി സി സി സെക്രട്ടറിസി ചന്ദ്രന്‍ , കെവി മരക്കാര്‍, എം ഗംഗാധരന്‍ വൈദ്യര്‍, എകെ ഷാനിബ്, ജസീര്‍ മുണ്ടോട്ട്, ഇന്ദിരാ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പിവി മുഹമ്മദലി സ്വാഗതവും, ഇ രാജേഷ് നന്ദിയും പറഞ്ഞു.