ആവേശം വോട്ടായി മാറിയാല്‍ യു ഡി എഫിന് ചരിത്ര വിജയം: മുഖ്യമന്ത്രി

Posted on: November 3, 2015 9:20 am | Last updated: November 3, 2015 at 9:20 am
SHARE

പാലക്കാട്: തിരഞ്ഞെടുപ്പ് രംഗത്ത് കാണുന്ന ജനങ്ങളുടെ ആവേശം വോട്ടായി മാറിയാല്‍ യു ഡി എഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജില്ലയിലെ വിവിധ യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി പി എം നേതാക്കള്‍ക്ക് ചിരിക്കാനോ ജനങ്ങളുടെ ക്ഷേമമന്വേഷിക്കാനോ അറിയില്ല. സമാധാനം ആഗ്രഹിക്കുന്നവരാണ് കേരള ജനത. അക്രമരാഷ്ട്രീയത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതണം. വി’ാഗീയ-വര്‍ഗീയരാഷ്ട്രീയമാണ് ബിജെപിക്കുള്ളത്.
തിരഞ്ഞെടുപ്പില്‍മാത്രമേ രാഷ്ടീയമുള്ളു. അത് കഴിഞ്ഞാല്‍ പിന്നെ മത്സരിക്കേണ്ടത് ജനക്ഷേമത്തിനായിരിക്കണം. കേരളത്തിലെ 75ലക്ഷംവരുന്ന കുടുംബങ്ങള്‍ക്ക് ഒരാവശ്യം വന്നാല്‍ സമീപിക്കാന്‍ സര്‍ക്കാരുണ്ട് എന്ന ബോധം ജനങ്ങളിലുണ്ടായി എന്നതില്‍ സന്തോഷമുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിനും കരുതലിനും യുഡിഎഫിനെ വിജയിപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളും നടത്തുന്ന തെറ്റായ പ്രചരണങ്ങള്‍ യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഭരിച്ചിരുന്ന ത്രിതല പഞ്ചായത്തുകള്‍ക്ക് പുറമെ കഴിഞ്ഞതവണ നഷ്ടപ്പെട്ട സ്ഥാപനങ്ങള്‍കൂടി തിരിച്ചുപിടിക്കും.
ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് കേരള ജനത നല്‍കുന്ന അംഗീകാരം സംസ്ഥാന സര്‍ക്കാരിന് തുടര്‍ഭരണത്തിനുള്ള അംഗീകാരം കൂടിയായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ നാലരവര്‍ഷം യു ഡി എഫ് നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മറക്കാനാവില്ല. പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ജനങ്ങള്‍ മറിച്ചൊന്നും ചിന്തിക്കില്ല. യു ഡി എഫിന് വോട്ട് ചെയ്തിരിക്കും.
എല്ലാ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും സി പി എം പറഞ്ഞു നടക്കുന്നത് ഈ തിരഞ്ഞെടുപ്പോടെ യു ഡി എഫ് സര്‍ക്കാര്‍ വീഴുമെന്നാണ്. കഴിഞ്ഞ നാല് ഉപതിരഞ്ഞെടുപ്പുകളിലും വിജയിച്ചത് യു ഡി എഫ് ആണ്. യു ഡി എഫിനെ ജനങ്ങള്‍ക്ക് വിശ്വാസമാണ്.
ഈ തിരഞ്ഞെടുപ്പിലും വിജയം കൊയ്ത് റെക്കോഡ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹിഷ്ണുത നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സി പി എം. പ്രതികാര രാഷ്ട്രീയമാണ് അവരുടേത്. വര്‍ഗീയ അജണ്ട വെച്ചുകൊണ്ടാണ് ബി ജെ പി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ബി ജി പിയുടെ വര്‍ഗീയ അജണ്ട കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here