Connect with us

Wayanad

വയനാട്ടില്‍ ജനവിധി തേടിയത് 1884 പേര്‍

Published

|

Last Updated

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിലേക്ക് 56 സ്ഥാനാര്‍ഥികളും, ബ്ലോക്ക് പഞ്ചായത്തിലേക്ക് 173, ഗ്രാമപഞ്ചായത്തിലേക്ക് 1331, നഗരസഭകളിലേക്ക് 324 സ്ഥാനാര്‍ത്ഥികളുമുള്‍പ്പെടെ 1884 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്.
ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ മാനന്തവാടി 41, സുല്‍ത്താന്‍ ബത്തേരി 39, കല്‍പ്പറ്റ 46, പനമരം 47 സ്ഥാനാര്‍ത്ഥികളുമാണ് മത്സരിച്ചത്. കല്‍പ്പറ്റ നഗരസഭയിലേക്ക് 85, മാനന്തവാടി 128, സുല്‍ത്താന്‍ ബത്തേരി 111 പേരും മത്സരിച്ചു. ഗ്രാമപഞ്ചായത്ത് തലത്തില്‍ വെള്ളമുണ്ട 71, തിരുനെല്ലി 53, തൊണ്‍ണ്‍ണ്ടര്‍നാട് 49, എടവക 57, തവിഞ്ഞാല്‍ 71, നൂല്‍പ്പുഴ 50, നെന്മേനി 73, അമ്പലവയല്‍ 67, മീനങ്ങാടി 55, വെങ്ങപ്പള്ളി 45, വൈത്തിരി 44, പൊഴുതന 43, തരിയോട് 36, മേപ്പാടി 82, മൂപ്പൈനാട് 50, കോട്ടത്തറ 41, മുട്ടില്‍ 61, പടിഞ്ഞാറത്തറ 54, പനമരം 73, കണിയാമ്പറ്റ 64, പൂതാടി 71, പുല്‍പ്പള്ളി 65, മുള്ളങ്കൊല്ലി 56 വീതം സ്ഥാനാര്‍ത്ഥികളുമാണ് ഗ്രാമപഞ്ചായത്തിലേക്ക് ജനവിധി തേടിയത്.
പല ബൂത്തുകളിലും രാവിലെ തന്നെ വോട്ട് ചെയ്യുന്നതിന് കൂടുതല്‍ ആളുകള്‍ എത്തിയിരുന്നു. തോട്ടം മേഖലകളില്‍ ആദ്യമണിക്കൂറില്‍ തിരക്കനുഭവപ്പെട്ടില്ലെങ്കിലും ക്രമാനുഗതമായി പോളിംഗ് ശതമാനം ഉയര്‍ന്നു. ഗ്രാമ പഞ്ചായത്തില്‍ എട്ട് ശതമാനവും മുനിസിപ്പാലിറ്റിയില്‍ ഏഴ് ശതമാനവും പോളിംഗാണ് ആദ്യ മണിക്കൂറില്‍ രേഖപ്പെടുത്തിയത്. രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും പോളിംഗ് ശതമാനത്തില്‍ 16% വര്‍ദ്ധനവുണ്ടായി. മുന്‍സിപ്പാലിറ്റികളില്‍ തുടക്കം മുതല്‍ പോളിങ്ങ് ശതമാനത്തില്‍ സുല്‍ത്താന്‍ ബത്തേരി മുന്നിട്ടു നിന്നു. ആദ്യ ആറ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പഞ്ചായത്തില്‍ 52 ശതമാനവും മുനിസിപ്പാലിറ്റിയില്‍ 55.3 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പൂര്‍ണ്ണമായും ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് ബ്ലോക്ക്- ജില്ലാ പഞ്ചായത്തുള്‍പ്പെടെ മൂന്ന് വോട്ടുകളാണുണ്ടായിരുന്നത്. വോട്ടര്‍മാര്‍ മൂന്ന് ബാലറ്റ് യൂണിറ്റുകളിലായി വേണം വോട്ട് ചെയ്യാന്‍.
ഇത് വോട്ടര്‍മാര്‍ക്ക് സംശയവും പ്രയാസവും സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാല്‍ നിരക്ഷരര്‍പോലും അനായാസം വോട്ട് ചെയ്താണ് പോളിംഗ് ബൂത്തില്‍ നിന്ന് മടങ്ങിയത്.
നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍. നാല് സ്ഥങ്ങളിലായി ഏഴ് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുക.
രാവിലെ ഏട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലം ഒമ്പത് മണിയോടെ ലഭിക്കും. പിന്നീട് രണ്ട് മണിക്കൂര്‍ കൊണ്ട് മുഴുവന്‍ ബൂത്തുകളിലെയും ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് കലക്‌ട്രേറ്റിലും മറ്റുളള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികള്‍ മുമ്പാകെയും എണ്ണും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ സ്ഥലം, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നീ ക്രമത്തില്‍- ജി.വി.എച്ച്.എസ്.എസ് മാനന്തവാടി -മാനന്തവാടി ബ്ലോക്ക്, വെള്ളമുണ്ട, തിരുനെല്ലി, തെണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍, അസംഷന്‍ എച്ച്.എസ് സുല്‍ത്താന്‍ ബത്തേരി – സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്, നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്തുകള്‍, എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ കല്‍പ്പറ്റ -വെങ്ങപ്പള്ളി, വൈത്തിരി, പെഴുതന, തരിയോട്, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പനമരം – പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി പഞ്ചായത്തുകള്‍. ജി. എച്ച്.എസ്.എസ് മാനന്തവാടി- -മാനന്തവാടി നഗരസഭ, അസംഷന്‍ യു.പി.എസ് സുല്‍ത്താന്‍ ബത്തേരി- സുല്‍ത്താന്‍ ബത്തേരി നഗരസഭ, സരളാ ദേവി മെമ്മോറിയല്‍എല്‍ .പി. എസ് കല്‍പ്പറ്റ- കല്‍പ്പറ്റ നഗരസഭ,

---- facebook comment plugin here -----

Latest