ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

Posted on: November 3, 2015 9:10 am | Last updated: November 3, 2015 at 9:10 am
SHARE

മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ഗ്രാമബ്ലോക്ക്ജില്ലാ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചതായി ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു. ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങളുടെ വിതരണവും വോട്ടെടുപ്പിന് ശേഷമുള്ള സൂക്ഷിപ്പും. ഓരോ ബ്ലോക്കിനും നഗരസഭക്കും ഓരോ വോട്ടെണ്ണല്‍ കേന്ദ്രം വീതമാണ് സജീകരിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ എണ്ണും. മറ്റുള്ളവ അതത് ബ്ലോക്ക് കേന്ദ്രങ്ങളില്‍ എണ്ണിയ ശേഷം കലക്ടറേറ്റില്‍ ഏകോപിപ്പിക്കും.
ബ്ലോക്ക്തല വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: ബ്രാക്കറ്റില്‍ അതത് ബ്ലോക്കിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകള്‍:
നിലമ്പൂര്‍ ബ്ലോക്ക് – ഗവ.മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നിലമ്പൂര്‍. കൊണ്ടോട്ടി – ജി.വി.എച്ച്.എസ്.എസ് മേലങ്ങാടി, വണ്ടൂര്‍- വി.എം.സി.ജി.എച്ച്.എസ്.എസ് വണ്ടൂര്‍. അരീക്കോട് -ഗവ.ഐ.ടി.ഐ അരീക്കോട്. മലപ്പുറം – മലപ്പുറം ഗവ.കോളെജ്, മുണ്ടുപറമ്പ്, മലപ്പുറം. കാളികാവ് – ഗവ.ഹൈസ്‌ക്കൂള്‍, അഞ്ചച്ചവിടി. പെരിന്തല്‍മണ്ണ – ഗവ.എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ. മങ്കട -ഗവ.പോളിടെക്‌നിക്ക്, അങ്ങാടിപ്പുറം. കുറ്റിപ്പുറം -എം.ഇ.എസ് കെ.വി.എം കോളെജ്, വളാഞ്ചേരി. വേങ്ങര -ഗവ.വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വേങ്ങര. തിരൂരങ്ങാടി – പി.എസ്.എം.ഒ കോളജ്, തിരൂരങ്ങാടി, താനൂര്‍ -ഗവ.ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, താനൂര്‍. തിരൂര്‍ – എസ്.എസ്.എം പോളിടെക്‌നിക് തിരൂര്‍. പൊന്നാനി (-കേളപ്പജി അഗ്രിക്കള്‍ച്ചര്‍ എഞ്ചിനീയറിങ് കോളജ് ആന്‍ഡ് ടെക്‌നോളജി, തവനൂര്‍. പെരുമ്പടപ്പ് – കെ എം എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളെജ് പുത്തന്‍പള്ളി, പെരുമ്പടപ്പ്.