‘ചപല’ ചുഴലിക്കാറ്റ്: യമനില്‍ മൂന്ന് മരണം

Posted on: November 2, 2015 11:16 pm | Last updated: November 2, 2015 at 11:16 pm

chapalaസനാ: യമനിലെ സൊകോത്ര ദ്വീപില്‍ ആഞ്ഞടിച്ച് ‘ചപല’ ചുഴലിക്കാറ്റില്‍ മുന്നുപേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടര്‍ന്ന് 1500 കുടുംബങ്ങളെ തീരപ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.

മലയാളികള്‍ ഏറെയുള്ള സലാല കര്‍ശന സുരക്ഷയിലാണ്. ബീച്ചുകള്‍ അടച്ചു. ദോഫാര്‍, തഖ, റായ്‌സത്, മിര്‍ബാദ്, ഔഖാദ്, അല്‍ സാദ, തുംറൈത് മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലയിടങ്ങളിലും സാമാന്യം ശക്തമായി മഴപെയ്യുമെന്നാണ് സൂചന.