കുവൈത്ത് ഐസിഎഫ് ഹുബ്ബുറസൂല്‍ മഹാസമ്മേളനം അബ്ബാസിയയില്‍

Posted on: November 2, 2015 10:27 pm | Last updated: November 2, 2015 at 10:27 pm
SHARE

meeladകുവൈത്ത്: ഐസിഎഫ് കുവൈത്ത് നാഷനല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ മഹാസമ്മേളനം ഡിസംബര്‍ 18ന് അബ്ബാസിയ പാകിസ്താന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ഇതിന്റെ ഭാഗമായി നവംബര്‍ 20ന് എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി മജീദ് അരിയല്ലൂരിനെ പങ്കെടുപ്പിച്ചുകൊണ്ട് പ്രചാരണ സമ്മേളനം സംഘടിപ്പിക്കാന്‍ ചെയര്‍മാന്‍ അബ്ദുല്‍ഹകീം ദാരിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗത സംഘം യോഗം തീരുമാനിച്ചു.

നവംബര്‍ അഞ്ചിന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ അഞ്ചിനുള്ളില്‍ അഞ്ചു സെന്‍ട്രല്‍ തലങ്ങളില്‍ കുടുംബ സമ്മേളനങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. വിവിധ സബ് കമ്മിറ്റികള്‍ക്കു വേണ്ടി തന്‍വീര്‍ ഉമര്‍, ശുകൂര്‍ കൈപ്പുറം, അബ്ദുല്ല വടകര, സാലിഹ് കിഴക്കേതില്‍, മുഹമ്മദ്‌കോയ സഖാഫി, നൗഷാദ് തലശ്ശേരി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അലവി സഖാഫി തെഞ്ചേരി, വി ടി അലവി ഹാജി, ബശീര്‍ അണ്ടിക്കോട്, പി ഇബ്രാഹീം ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.കണ്‍വീനര്‍ അഹ്മദ് കെ മാണിയൂര്‍ സ്വാഗതവും കണ്‍വീനര്‍ അബു മുഹമ്മദ് നന്ദിയും പറഞ്ഞു.