കേരളത്തില്‍ പലയിടങ്ങളിലും ബിജെപിക്ക് മത്സരിക്കാനാളില്ല: മുരളീധരന്‍

Posted on: November 2, 2015 2:47 pm | Last updated: November 2, 2015 at 5:17 pm
SHARE

v-muraleedharan-suresh-gopiതിരുവനന്തപുരം: കേരളത്തില്‍ പലയിടത്തും ബിജെപിക്ക് മത്സരിക്കാനാളില്ലെന്ന് സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. 10 ശതമാനം സീറ്റുകളില്‍ മത്സരിക്കാന്‍ സ്വാധീനമില്ല. രണ്ടായിരത്തോളം വാര്‍ഡുകളില്‍ ബിജെപി മത്സരിക്കുന്നില്ല. ഇവിടങ്ങളില്‍ നിര്‍ദേശിക്കാനോ പിന്തുണക്കാനോ പ്രവര്‍ത്തിക്കാനോ ആളില്ല. ഇല്ലാത്തകാര്യത്തിന് അവകാശവാദം ബിജെപി ഉന്നയിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും കേരളത്തില്‍ ബിജെപി നിര്‍ണായക സ്വാധീനമുണ്ടാക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്ന് നടന്‍ സുരേഷ് ഗോപി പറഞ്ഞു. പുതിയ കാലഘട്ടത്തിന് അനുയോജ്യമായ കാര്യങ്ങളാണ് ബിജെപി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.