പ്രധാനമന്ത്രി അസഹിഷുണതയുടെ പ്രതീകമായി മാറിയെന്നു ഒ. ഐ. സി. സി. ജിദ്ദ

Posted on: November 2, 2015 10:13 am | Last updated: November 2, 2015 at 2:14 pm

oicc jedജിദ്ദ: ഭാരതത്തിന്റെ ഐക്യത്തിനു വേണ്ടി ജിവന്‍ ബലികഴിച്ച മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വം ഓര്‍ക്കുവാന്‍ പോലും മടികാണിക്കുന്ന പ്രധാനമന്ത്രി, അസഹിഷ്ണുതയുടെ പ്രതീകമായി മാറിയെന്നു ഒ. ഐ. സി. സി. ജിദ്ദ വെസ്‌റ്റേണ്‍ റിജണല്‍ കമ്മിറ്റിയുടെ ഇന്ദിരാജി അനുസമരണ ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപെട്ടു. കോണ്‍ഗ്രസ് നേതാവായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മ ദിനത്തിനു മാത്രം പ്രാധാന്യം നല്കി ഇന്ദിരയെ ജനമനസുകളില്‍ നിന്നും അകറ്റമെന്നുള്ളത് വ്യാമോഹം മാത്രമാണ്. ഒരുമയ്ക്ക് വേണ്ടി പ്രധാനമന്ത്രി ഓടാന്‍ പറയുന്നത് എന്തര്‍ത്ഥത്തിലാണെന്ന് മനസിലാകുന്നില്ല. മത നുന്യപക്ഷങ്ങള്‍ രാജ്യം വിടണമെന്ന അസഹിഷ്ണ നിറഞ്ഞ തന്റെ കുട്ടാളികളുടെ പ്രസ്താവനകള്‍ക്ക് മൗനാനുവാദം നല്‍ക്കുന്ന പ്രധാനമന്ത്രിയില്‍ നിന്നും ഒരുമയ്ക്ക് വേണ്ടി എവിടെയക്കാണ് ഒടേണ്ടതെന്ന് അവര്‍ ചോദിച്ചു. നമ്മുടെ ഭരണ ഘടന വേണോ അതോ വൈകാരികമായ ചിന്തകളില്‍ നിന്നും തട്ടി കുട്ടിയെടുത്ത ചെറു പാര്‍ട്ടികളില്‍ പോയി വോട്ടു ഭിന്നിപ്പിച്ചു ഫാസിസ്റ്റ്, അക്രമ ശക്തികള്‍ക്ക് വളംവയ്ക്കണോ എന്ന് ചോദിക്കുന്ന തെരഞ്ഞുടുപ്പ് കുടിയാണ് ഇപോള്‍ നടക്കുന്നതെന്നും പ്രാസംഗികര്‍ പറഞ്ഞു.

oicc jedd

ശരഫിയ ശിഫ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പഞ്ചായത്ത് തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനിലും ഇന്ദിരാജി അനുസ്മരണ ത്തിലും റിജണല്‍ കമ്മിറ്റി പ്രസിഡണ്ട് കെ. ടി. എ. മുനീര്‍ അധ്യക്ഷ്യത വഹിച്ചു. ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ. എം. ഷരീഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. അടിയന്താരാവസ്ഥയും ഭാരതവും എന്ന വിഷയം ഇഖ്ബാല്‍ പൊക്കുന്നും, ഇന്ധിരാജിയുടെ അസാമാന്യ ഭരണ പാടവം എന്ന വിഷയം എം. എം. ബഷീര്‍ പാണ്ടിക്കാടും അതരിപ്പിച്ചു. ഗ്ലോബല്‍ കമ്മിറ്റി അംഗം ചെമ്പന്‍ അബ്ബാസ്, ജോഷി വര്‍ഗീസ്, രാജശേകാരന്‍ അഞ്ചല്‍, തക്ബീര്‍ പന്തളം, ശറഫുദ്ദീന്‍ കായംകുളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ എടവണ്ണ സ്വാഗതവും ട്രഷറര്‍ ശ്രിജിത്ത് കണ്ണൂര്‍ നന്ദിയും പറഞ്ഞു.