എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വെട്ടേറ്റു

Posted on: November 2, 2015 1:40 pm | Last updated: November 2, 2015 at 11:44 pm

knifeതിരുവനന്തപുരം: കൊല്ലത്തും തിരുവനന്തപുരത്തും രണ്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. തിരുവനന്തപുരം ആനാട് വഞ്ചുവം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വെട്ടേറ്റു. സിപിഐ സ്ഥാനാര്‍ത്ഥി ഷെമീമിനാണ് വെട്ടേറ്റത്. വോട്ടെടുപ്പിനിടെയായിരുന്നു സംഭവം. പരിക്കേറ്റ ഷമീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരു സംഘം ആളുകള്‍ ഷെമീമിനെ പോളിങ് ബൂത്തിന് സമീപം തടഞ്ഞുവച്ച് വെട്ടുകയായിരുന്നു. വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ആളുകളാണ് വെട്ടിയതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
കൊല്ലം പെരിനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ലെറ്റസ് ജെറോമിനും വെട്ടേറ്റു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റ ജെറോമിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.