അരുണ്‍കുമാറിനെതിരായ കേസ്: ഓലപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തേണ്ട: വി എസ്

Posted on: November 2, 2015 1:09 pm | Last updated: November 3, 2015 at 9:54 am
SHARE

vsതിരുവനന്തപുരം: മകന്‍ അരുണ്‍കുമാറിനെതിരെ വിജിലന്‍സ് കേസെന്ന ഓലപ്പാമ്പിനെ കാണിച്ച് ഭയപ്പെടുത്തേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ഇതുകൊണ്ടൊന്നും ഉമ്മന്‍ചാണ്ടിക്കും കെ എം മാണിക്കുമെതിരായ പോരാട്ടം അവസാനിപ്പിക്കില്ല. അഴിമതി വിരുദ്ധ പോരാട്ടം തുടരുക തന്നെ ചെയ്യും. കയര്‍ഫെഡിലെ ആരോപണങ്ങള്‍ പലതവണ അന്വേഷിച്ചതാണ്. പല കേസുകളും പ്രതികാര സൃഷ്ടിയാണെന്നും വി എസ് വ്യക്തമാക്കി.

ബാര്‍കോഴ, സോളാര്‍, പാമോയില്‍ കേസുകളില്‍ മുങ്ങിത്താണ യുഡിഎഫ് പിടിച്ചു നില്‍ക്കാന്‍ വേണ്ടിയാണ് ഇത്തരം തരംതാണ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്. ഇതു ജനം മനസ്സിലാക്കി അവഗണിക്കുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ വി എസ് വ്യക്തമാക്കി.