Connect with us

National

മോദി വര്‍ഗീയവാദിയല്ല: മുഫ്തി മുഹമ്മദ് സെയ്ദ്

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വര്‍ഗീയവാദിയല്ലെന്ന് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ്. പ്രധാനമന്ത്രി ഒരിക്കലും ഒരു അഴിമിക്കാരനുമല്ല. നല്ല നേതാവും തികച്ചും പ്രായോഗികവാദിയുമാണ് മോദിയെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മോദിക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാനാകും. വിശ്വാസ്യതയുള്ള നേതാവാണദ്ദേഹം. മോദിയുടെ അജണ്ട “സബ് കാ സാത്ത് സബ്കാ വികാസ്” ആണ്. വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തുന്നവരെ ഇനി അദ്ദേഹത്തിന് നിയന്ത്രിക്കാനാകും. അദ്ദേഹത്തിന് യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. അവര്‍ കോണ്‍ഗ്രസിനെപ്പോലുള്ളവരുടെ അഴിമതി ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാശ്മീരില്‍ പിഡിപി_ ബിജെപി സഖ്യം നല്ലനിലയിലാണ് മുന്നോട്ട് പോകുന്നത്. കാശ്മീരിന്റെ വികസനത്തിന് കേന്ദ്രത്തിന് സഹായിക്കാനാകും. ബീഫുമായി ബന്ധപ്പെട്ട് കാശ്മീരില്‍ പ്രശ്‌നങ്ങളില്ല. ബീഫ് പാര്‍ട്ടി നടത്തിയതിന് എംഎല്‍എക്കു നേരെയുണ്ടായ ആക്രമണവും ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തിയതും ദൗര്‍ഭാഗ്യകരമാണ്. ദാദ്രിയിലെ സംഭവവും നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞു.

Latest