അരുവിക്കരയേക്കാള്‍ മികച്ച വിജയം നേടും: ആന്റണി

Posted on: November 2, 2015 10:50 am | Last updated: November 2, 2015 at 12:24 pm
SHARE

antonyതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ തിളക്കമാര്‍ന്ന വിജയം യുഡിഎഫ് സ്വന്തമാക്കുമെന്ന് മുന്‍മുഖ്യമന്ത്രി എ കെ ആന്റണി. ഇടതുപക്ഷത്തിന് തകര്‍ച്ചയായിരിക്കും ഫലം. യുഡിഎഫ് ഒഴിച്ചുള്ള ബദല്‍ ജനങ്ങള്‍ക്ക് പേടി സ്വപ്‌നമാണ്. വടക്കേ ഇന്ത്യയില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍ ജനങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. ബിജെപിയെ അനുകൂലിക്കുന്നവര്‍ പോലും ഇക്കാര്യങ്ങളില്‍ അതൃപ്തരാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നാം സ്ഥാനത്തതന്നെയായിരിക്കും. ഇടതുമുന്നണിക്ക് ജനകീയ അടിത്തറ നഷ്ടപ്പെട്ടെന്നും ആന്റണി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി മുന്‍അധ്യക്ഷന്‍ കെ മുരളീധരന്‍ പറഞ്ഞു. വിവാദങ്ങളൊന്നും സര്‍ക്കാരിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.