മംഗലംഡാം വിനോദ സഞ്ചാരം നിലച്ചിട്ട് മൂന്ന് വര്‍ഷം

Posted on: November 2, 2015 9:26 am | Last updated: November 2, 2015 at 9:26 am
SHARE

വടക്കഞ്ചേരി: മംഗലംഡാമിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് പ്രതീക്ഷിച്ച മംഗലംഡാം വിനോദസഞ്ചാര വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചിട്ട് മൂന്ന് വര്‍ഷം. വിവിധ വിനോദോപാധികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമായി എം എല്‍ എ ചെയര്‍മാനായി മംഗലംഡാം ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ഒടുവില്‍ യോഗം ചേര്‍ന്നിട്ട് ഒരു വര്‍ഷത്തോളമായി.
പ്രകൃതിസൗഹൃദ വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്‍കി 2008ലാണ് വികസനപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
4.62 കോടിയാണ് ആദ്യഘട്ടവികസനത്തിന് മാറ്റിവെച്ചത്. ഇഴഞ്ഞുനീങ്ങിയ ജോലികള്‍ 2012 എത്തിയതോടെ പൂര്‍ണമായി നിലച്ചു. പദ്ധതിത്തുക മുഴുവന്‍ വിനിയോഗിക്കാനും സാധിച്ചില്ല. കുട്ടികളുടെ പാര്‍ക്ക്, റിസര്‍വോയറിന് ചുറ്റും നടപ്പാതനിര്‍മാണം, ബോട്ട് ജെട്ടി നിര്‍മാണം തുടങ്ങിയവയാണ് പൂര്‍ത്തിയാക്കിയ ജോലികള്‍.പ്രധാന ആകര്‍ഷണങ്ങളായ പൂന്തോട്ടനിര്‍മാണം, ബോട്ടിങ് എന്നിവ ഇപ്പോഴും ഒരുക്കാനായിട്ടില്ല.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് (ഡി ടി പി സി ) വിനോദസഞ്ചാര വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌നേതൃത്വം നല്‍കുന്നതെങ്കിലും സം’രണി ജലവി’വവകുപ്പിന്റേതായതിനാല്‍ നേരിട്ട് വികസനപദ്ധതികള്‍ തുടങ്ങാന്‍ പ്രായോഗികതടസ്സങ്ങളും ഏറെയാണ്. ജലവി’വവകുപ്പിന്റെ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ ചെറിയ പദ്ധതികള്‍ തുടങ്ങാന്‍ പോലും പ്രയാസമാണെന്നാണ് ഡി ടി പി സി അധികൃതര്‍ പറയുന്നത്.
വികസനപദ്ധതികള്‍ നടപ്പാക്കാന്‍ ജലവി’വവകുപ്പിന് യോജിപ്പാണെങ്കിലും നിയമങ്ങള്‍ ലഘൂകരിക്കാനും സാധിക്കാത്ത സ്ഥിതിയാണ്. ഇതിനായി മന്ത്രിതലത്തില്‍ ഇടപെടലുകളുണ്ടാകണമെന്നാണ് ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here