Connect with us

Palakkad

സംസ്ഥാനത്തുടനീളം യു ഡി എഫിന് അനുകൂലം: വി എം സുധീരന്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: ത്രിതല പഞ്ചായത്ത് നഗര സഭാ സംവിധാനത്തെ ശക്തിപ്പെടുത്തിയത് യു ഡി എഫ് സര്‍ക്കാറാണെന്ന് സംസ്ഥാനത്തുടനീളം ഐക്യമുന്നണിക്ക് അനുകൂലമായ പ്രതികരണമാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. മണ്ണാര്‍ക്കാട് നടന്ന യു ഡി.—എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി ജനമനസ്സ് തൊട്ടുണര്‍ത്തിയെന്നും സംസ്ഥാനത്ത് ഇത്രയേറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് സാക്ഷ്യം വഹിച്ച മറ്റൊരു തിരഞ്ഞെടുപ്പുണ്ടായിട്ടില്ലെന്നും ബി ജെ.—പി വര്‍ഗ്ഗീയ വിരുദ്ധതയുടെ പേരിലും, സി പി എം രാഷ്ട്രീയ വിരദ്ധതയുടെ പേരിലും ആളുകളെ കൊന്നൊടുക്കുകയാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി മോദി സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്ന ഏജന്റാണെന്നും രാജ്യത്തെ ദുര്‍ബലമാക്കുന്ന വര്‍ക്ഷീയ വല്‍ക്കരണ ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് ആര്‍ എസ് എസ് അണികെള കേന്ദ്രസര്‍വ്വീസില്‍ കുത്തിനിറക്കാന്‍ ഇന്റര്‍വ്യു സംവിധാനം ഒഴിവാക്കാനുളള ശ്രമമെന്നും സുധീരന്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. അഡ്വ എന്‍ ഷംസുദ്ദീന്‍ എ എല്‍ എ, ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുല്ല, കെ പി സി സി സെക്രട്ടറിമാരായ പി ജെ പൗലോസ്, സി ചന്ദ്രന്‍, മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍, പി സി ബേബി, അഡ്വ ടി എ സിദ്ദീഖ്, പി.—അഹമ്മദ് അഷറഫ്, പി ആര്‍ സുരേഷ്, ടി എ സലാം മാസ്റ്റര്‍, സി മുഹമ്മദ് ബഷീര്‍, എന്‍. രഘുത്തമന്‍, റഫീക്ക് കുന്തിപ്പുഴ, കെ രാജന്‍ പ്രസംഗിച്ചു.

Latest