മോദിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് ബിനോയ് വിശ്വം

Posted on: November 2, 2015 9:23 am | Last updated: November 2, 2015 at 9:23 am
SHARE

പാലക്കാട്: ബി ജെ പിയുടെയും മോദിയുടെയും വാക്കും പ്രവൃത്തിയും രണ്ടാണെന്ന് സദദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മിക്കാന്‍ ചൈനക്ക് ഓര്‍ഡര്‍ നല്‍കുക വഴി തെളിഞ്ഞതായി സി പി ഐ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. വല്ല’ായ്പട്ടേലിന്റെ പ്രതിമാ നിര്‍മ്മാണം ചൈനയെ ഏല്‍പ്പിച്ചതു വഴി മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന വാക്കുച്ചരിക്കാന്‍ പോലും മോദിക്കും കൂട്ടര്‍ക്കും അര്‍ഹതനഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാലക്കാട് സി പി ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംഎല്ലാം ഇന്ത്യയില്‍ നിര്‍മ്മിക്കും എന്നവകാശപ്പെട്ട് അധികാരത്തിലെത്തിലെത്തിയ മോദി രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്‌റുവിനും പകരം വല്ല’ായ് പട്ടേലിനെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനെതിരെ കോണ്‍ഗ്രസ് പോലും പ്രതികരിക്കാത്തതിനേയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വല്ല’ായ്പട്ടേലിന്റെ ഏറ്റവും വലിയ പ്രതിമ നിര്‍മ്മിക്കാനുള്ള ക്വട്ടേഷന്‍ ചൈനക്ക് നല്‍കിയത്ഇന്ത്യക്കാരോടുള്ള വെല്ലുവിളിയാണെന്നും ഈ വിഷയത്തിലെ മോദിനയം വ്യക്തമാക്കാന്‍ ബി ജെ പി നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പശുവിറച്ചി വിവാദം തെറ്റായിപ്പോയെന്ന് ആര്‍ എസ് എസ് നേതാവ് ജോഷി പറഞ്ഞതിനോട് ബി ജെ പി നേതാക്കള്‍ യോജിക്കുന്നുവെങ്കില്‍ മാട്ടിറച്ചി വിവാദത്തിലെ പ്രശ്‌നക്കാരായ നേതാക്കളെ പുറത്താക്കാന്‍ ബി ജെ പി ആര്‍ജ്ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ വിഷയത്തില്‍ രണ്ടുരീതിയില്‍ പ്രതികരിക്കുക വഴി ബി ജെ പിയും ആര്‍ എസ് എസും ഇരട്ടമുഖമാണ് ഇപ്പോഴും വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിലക്കയറ്റം സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വരെ വോട്ടുകള്‍ എല്‍ ഡി എഫിന് ലഭിക്കുമെന്നും ഇത് എല്ലാ ജില്ലകളിലും എല്‍ ഡി എഫ് വന്‍ മുന്നേറ്റമുണ്ടാക്കുന്നതിന് അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പത്രസമ്മേളനത്തില്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വി ചാമുണ്ണി, ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് എന്നിവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here