തിരഞ്ഞെടുപ്പില്‍ അരുവിക്കര ആവര്‍ത്തിക്കും: വി എം സുധീരന്‍

Posted on: November 2, 2015 9:14 am | Last updated: November 2, 2015 at 9:14 am

SUDHEERANതിരൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അരുവിക്കര ആവര്‍ത്തിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. മംഗലം പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കണ്‍വെണ്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പൊതു ജനങ്ങളുടെ പ്രതീകാത്മക വിധിയെഴുത്തായിരുന്നു അരുവിക്കരയില്‍ ഉണ്ടായതെന്നും ഈ ജനപിന്തുണയും വിശ്വാസവും യു ഡി എഫിന് ഈ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് സുധീരന്‍ പറഞ്ഞു. എന്തെല്ലാം പ്രയാസങ്ങളും പ്രചരണങ്ങളും യു ഡി എഫിനെ തിരെ തൊടുത്തുവിടുന്നുണ്ടെങ്കിലും ഐക്യ ജനാധിപത്യ മുന്നണി യോടു ജനങ്ങള്‍ കാണിക്കുന്ന വിശ്വാസമാണ് കരുത്ത്. ഈ സര്‍ക്കാര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ ആത്മാര്‍ഥമായി നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കണ്‍വെണ്‍ഷനില്‍ എം അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.