താത്തൂര്‍ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ച; അനുബന്ധ പരിപാടികള്‍ ഇന്നാരംഭിക്കും

Posted on: November 2, 2015 9:07 am | Last updated: November 2, 2015 at 9:07 am
SHARE

മുക്കം: ഈ മാസം നാല് മുതല്‍ ഏഴ് വരെ ശുഹദാ നഗറില്‍ നടക്കുന്ന താത്തൂര്‍ ശുഹദാക്കളുടെ ആണ്ട് നേര്‍ച്ചയുടെ അനുബന്ധ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും.
മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന ചടങ്ങില്‍ ജീവകാരുണ്യ സേവന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപവത്കരിച്ച സന്നദ്ധ സംഘത്തിന്റെ സമര്‍പ്പണം അഡ്വ. പി ടി എ റഹീം എം എല്‍ എ നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് റഫീഖ് ബാഖവി പനങ്ങാട്ടൂര്‍ അധ്യക്ഷത വഹിക്കും. സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ ട്രഷറര്‍ എം ടി ശിഹാബുദ്ദീന്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തും. തുടര്‍ന്ന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഹ്മത്തുല്ല സഖാഫി മതപ്രഭാഷണം നടത്തും.
നാളെ വൈകുന്നേരം ഏഴിന് എജ്യു ആന്‍ഡ് വിസ്ഡം പദ്ധതി പ്രഖ്യാപനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് നിര്‍വഹിക്കും. എം കെ രാഘവന്‍ എം പി വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വഹിക്കും. തുടര്‍ന്ന് എന്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയുടെ പ്രഭാഷണം നടക്കും.
ബുധനാഴ്ച രാവിലെ എട്ട് മണിക്ക് നടക്കുന്ന കൊടികയറ്റത്തോടെയാണ് നാല് നാള്‍ നീണ്ടു നില്‍ക്കുന്ന താത്തൂര്‍ ശുഹദാ ആണ്ടു നേര്‍ച്ചക്ക് തുടക്കമാവുക.