ജില്ല ഇന്ന് ബൂത്തിലേക്ക്

Posted on: November 2, 2015 6:04 am | Last updated: November 2, 2015 at 9:05 am
SHARE

കോഴിക്കോട്: ജില്ലയിലെ 22,76,217 വോട്ടര്‍മാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പോളിംഗ്. ജില്ലയില്‍ 5971 സ്ഥാനാര്‍ഥികളാണുള്ളത്. 3016 സ്ത്രീകളും 2955 പുരുഷന്‍മാരും.
ജില്ലയിലെ 22 കേന്ദ്രങ്ങളില്‍ നിന്ന് പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍ ഇന്നലെ തന്നെ ബൂത്തുകളിലേക്ക് പുറപ്പെട്ടു. നഗരത്തില്‍ കോര്‍പറേഷന്‍, ക്രിസ്ത്യന്‍ കോളജ്, ജെ ഡി ടി, ഗവ. പോളിടെക്‌നിക്ക് എന്നിവിടങ്ങളിലെല്ലാം പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ രാവിലെത്തെന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.
കോര്‍പറേഷനിലെ 75 വാര്‍ഡുകളിലെയും സാമഗ്രികള്‍ കോര്‍പറേഷനില്‍ നിന്ന് തന്നെയാണ് വിതരണം ചെയ്ത്. ഇതിനായി മുപ്പത് കൗണ്ടറുകള്‍ തുറന്നിരുന്നു. 35 ജീപ്പുകളും 48 ബസുകളും സജ്ജമാക്കിയിരുന്നു. രാവിലെ പത്തിന് തുടങ്ങിയ വിതരണം വൈകുന്നേരം അഞ്ച് വരെ നീണ്ടു. പലയിടങ്ങളിലും ഏറെ വൈകിയാണ് വിതരണം അവസാനിച്ചത്.
ജില്ലയില്‍ മൊത്തം 2967 ബൂത്തുകളാണുള്ളത്. ഇതില്‍ 66 എണ്ണം പ്രശ്‌നബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 48 ബൂത്തുകളില്‍ സി സി ടി വി സംവിധാനവും 18 ബൂത്തുകളില്‍ മുഴുവന്‍ സമയ വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തി. 4000 രൂപ അടച്ച് താത്പര്യമുള്ള രാഷ്ട്രീയ കക്ഷികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പ്രത്യേകമായി വീഡിയോ ചിത്രീകരണത്തിന് അപേക്ഷിക്കാം. നിലവിലുള്ള പോലീസ് സേനക്ക് പുറമെ കര്‍ണാടകയില്‍ നിന്നും കെ എ പി സെക്കന്റ്, എം എസ് പി, എ ആര്‍, ആംഡ് പോലീസ് എന്നിവയില്‍ നിന്നുമായി കൂടുതല്‍ പോലീസിനെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. ഇന്നെല ഉച്ചയോടെ തന്നെ പോലീസ് ബുത്തുകളിലെത്തി.
കേന്ദ്രസേനക്ക് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബീഹാര്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ലഭിച്ചിട്ടില്ല. പകരം അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ പോലീസെത്തിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here