അഖ്‌സ മീലാദ് സമ്മേളനം മലപ്പുറത്ത്; സ്വാഗത സംഘം രൂപവത്കരിച്ചു

Posted on: November 1, 2015 10:53 pm | Last updated: November 1, 2015 at 10:53 pm
SHARE

മലപ്പുറം: അഖ്‌സ സംസ്ഥാന മീലാദ് സമ്മേളനം ജനുവരി ഒമ്പതിന് മലപ്പുറത്ത് നടക്കും. സ്വാഗത സംഘം ഭാരവാഹികളായി സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് (മുഖ്യരക്ഷാധികാരി), സയ്യിദ് ലുഖ്മാനുല്‍ ഹക്കീം ഐദറൂസി, മുല്ലക്കോയ തങ്ങള്‍ ആക്കോട്, സയ്യിദ് ഇബ്‌റാഹിം ഹാദി കാസര്‍ഗോഡ് (ഉപദേശക സമിതി), ഇബ്‌റാഹിം ബാഖവി മേല്‍മുറി(ചെയര്‍.), സുബൈര്‍ മാസ്റ്റര്‍ കോഡൂര്‍ (ജന. കണ്‍.), പൊന്മള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ (ട്രഷറര്‍), സയ്യിദ് ഹബീബ് കുട്ടികോയ തങ്ങള്‍ കൊടിഞ്ഞി, ഹംസ ഫൈസി വെള്ളില, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ (വൈ. ചെയ.), നാസര്‍ സഖാഫി പൊന്മള, ദുല്‍ഫുഖാറലി സഖാഫി, ബദ്‌റുദ്ദീന്‍ കോഡൂര്‍, സിദ്ദീഖ് മുസ്‌ലിയാര്‍ (ജോ. കണ്‍.) തിരഞ്ഞെടുത്തു. മലപ്പുറം വാദീസലാമില്‍ ചേര്‍ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം അഖ്‌സ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ കോഡൂര്‍, ഇബ്‌റാഹിം ബാഖവി മേല്‍മുറി, ദുല്‍ഫുഖാറലി സഖാഫി, സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഒടുങ്ങാക്കാട് സംബന്ധിച്ചു.