‘മൈത്രി’ ലത സൂരജിന് യാത്രയയപ്പ് നല്‍കി

Posted on: November 1, 2015 6:05 pm | Last updated: November 1, 2015 at 6:05 pm
SHARE

soudiജിദ്ദ: പ്രമുഖ ഫാഷന്‍ ഡിസൈനറും മൈത്രി അംഗവുമായ ശ്രീമതി. ലത സൂരജിനും മക്കളായ കൗശിക്, റൊണാക് എന്നിവര്‍ക്കും മൈത്രി ജിദ്ദ യാത്രയയപ്പ് നല്‍കി. ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമത്തിലാണ് യാത്രയയപ്പ് നല്‍കിയത്. മൈത്രിയുടെ ഉപഹാരം ഉല്ലാസ് അടൂര്‍ ലത സൂരജിന് സമ്മാനിച്ചു.

പ്രസിഡന്റ് ഉല്ലാസ് അടൂര്‍ അധ്യക്ഷനായിരുന്നു. സാബു, വിനോദ് നമ്പ്യാര്‍, വിനോദ് കുമാര്‍, ശരീഫ് അറക്കല്‍, സൂരജ് കേശവന്‍, ഉണ്ണി തെക്കേടത്ത്, ആദര്‍ശ് നമ്പ്യാര്‍, ആകര്‍ഷ് ഉല്ലാസ്, രജനി വിനോദ്, സോണിയ വര്‍ഗിസ് പ്രസംഗിച്ചു. ലതാ സൂരജ് മറുപടി പ്രസംഗം നടത്തി. സെക്രട്ടറി ബഷീര്‍ അലി പരുത്തിക്കുന്നന്‍ സ്വാഗതവും അബ്ദു റഹ്മാന്‍ പുലപ്പാടി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here