ബാര്‍കോഴക്കേസില്‍ യു ഡി എഫിനെ കെട്ടിയിടാനാകില്ല: കുഞ്ഞാലിക്കുട്ടി

Posted on: November 1, 2015 10:37 am | Last updated: November 1, 2015 at 10:37 am
SHARE

pk kunhalikkuttyതിരൂരങ്ങാടി: ബാര്‍കോഴ വിഷയത്തില്‍ യുഡിഎഫിനെ കെട്ടിയിടാമെന്നു കരുതേണ്ടെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അത് ഏശില്ല, അരുവിക്കര തിരഞ്ഞെടുപ്പില്‍ ഇത് കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ നോക്കുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ആരെന്ന് നോക്കിയാണ്. അത് യു ഡി എഫാണെന്ന് എല്ലാവര്‍ക്കുമറിയം. വികസനങ്ങളുടെ കാര്യത്തില്‍ മലപ്പുറം ഒന്നാമതാണ്. മലപ്പുറത്തിന്റെ വികസന വിപ്ലവം എല്ലാവരും അംഗീകരിച്ചതാണ്. വികസന തുടര്‍ച്ചക്ക് ത്രിതല പഞ്ചാത്ത് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ വിജയം അനിവാര്യമാണ്. വരുന്ന അസംബ്ലി തിരഞ്ഞടുപ്പിലും യുഡിഎഫ് വിജയിക്കും. ത്രിതല പഞ്ചായത്തുകളിലും അസംബ്ലിയിലും യു ഡി എഫ് വിജയിച്ചാല്‍ ഒരു ടീമായി പ്രവര്‍ത്തിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെന്നിയൂരില്‍ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞന്‍ ഹാജി അധ്യക്ഷത വഹിച്ചു. മന്ത്രി പി കെ അബ്ദുര്‍റബ്ബ് മുഖ്യപ്രഭാഷണം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here