മൊറയൂരില്‍ ലീഗ് വല്ല്യേട്ടന്‍ തന്നെ; കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം

Posted on: November 1, 2015 10:34 am | Last updated: November 1, 2015 at 10:34 am
SHARE

കൊണ്ടോട്ടി: മൊറയൂര്‍ പഞ്ചായത്ത് യു ഡി എഫില്‍ ലീഗ് എന്നും വല്ല്യേട്ടന്‍ തന്നെ. ഈ തിരഞ്ഞെടുപ്പിലും ലീഗ് അതിന്റെ താവഴി നിലനിര്‍ത്തി.18 അംഗ ഭരണ സമിതിയില്‍ ലീഗ് 17 സീറ്റില്‍ മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസിനു നല്‍കിയത് ഒരു സീറ്റ് മാത്രം. നേരത്തെ സി എം പിക്കു രണ്ട് സീറ്റ് നല്‍കാന്‍ തീരുമാനമുണ്ടായിരുന്നെങ്കിലും വാക്ക് പാലിച്ചില്ല.
കഴിഞ്ഞ പത്ത് വര്‍ഷമായി മൊറയൂരില്‍ ലീഗും കോണ്‍ഗീസും തമ്മിലകന്നിട്ട്. കാലാകാലങ്ങളായി ലീഗ് കോണ്‍ഗ്രസിനെ തഴയുന്നതില്‍ പ്രതിഷേധിച്ചാണ് ഈ അകല്‍ച്ച. എന്നാല്‍ എക്കാലവും ലീഗിനൊപ്പം നിന്ന സി എം പിയെ ഇക്കൊല്ലം അപമാനിച്ചിറക്കി വിടുകയാണുണ്ടായത്. ജനതാദളും സീറ്റ് ചോദിച്ചിരുന്നെങ്കിലും ഒന്നും നല്‍കുകയുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് ജനതാദള്‍ ഇടതു മുന്നണിക്ക് പിന്തുണ നല്‍കിയിരിക്കയാണ്.
16-ാം വാര്‍ഡ് സി എം പിക്ക് നല്‍കാന്‍ നേരത്തെ തീരുമാനമാവുകയും പരമേശ്വരന്‍ പ്രചാരണം ആരംഭിക്കുകയും ചെയ് തിരുന്നു.അവസാനം ലീഗ് വാക്കുമാറുകയാണുണ്ടായതെന്ന് പരമേശ്വരന്‍ പറഞ്ഞു. അതിനിടെ മുസ് ലിം ലീഗ് ടിക്കറ്റില്‍ മത്സരിക്കാന്‍ ലീഗ് ആവശ്യപ്പെട്ടെങ്കിലും പരമേശ്വരന്‍ കോണ്‍ ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറായില്ല
കോണി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ചാല്‍ പ്രസിഡണ്ട് സ്ഥാനം താരികയാണെങ്കില്‍ അങ്ങിനെ ചെയ്യാമെന്നും പരമേശ്വരന്‍ ആവശ്യമുന്നയിച്ചു. അതിനും ലീഗ് തയ്യാറായില്ല.
സി എം പി ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി 16, 17 വാര്‍ഡുകളില്‍ ലീഗിനെതിരെ മത്സര രംഗത്താണ്. അതെ സമയം മൊറയൂര്‍ പഞ്ചായത്തില്‍ സി പി എം അല്ലാത്ത ഇടതു കക്ഷികള്‍ ശക്തമല്ലാത്തതിനാല്‍ 18 സീറ്റിലും സി പി എം തന്നെയാണ് മത്സരിക്കുന്നത് .