Connect with us

Editors Pick

വോട്ടര്‍മാര്‍ അറിയാന്‍

Published

|

Last Updated

• രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പോളിംഗ് സമയം.
• ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണ്.
• കൈവിരലില്‍ മഷി അടയാളം പതിപ്പിച്ച ശേഷം വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റിലേക്ക് പോകണം.
• മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും സാധാരണ വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് ചെയ്യാം.
• പഞ്ചായത്തുകളില്‍ മള്‍ട്ടി പോസ്റ്റ് വോട്ടിംഗ് യന്ത്രമാണ്. ഇവിടെ മൂന്ന് വോട്ട് രേഖപ്പെടുത്തണം ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് എന്നീ ക്രമത്തിലാകും ബാലറ്റ് യൂനിറ്റുകള്‍.
• ഗ്രാമപഞ്ചായത്തിലേക്ക് വെള്ള നിറത്തിലും ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക് നിറത്തിലും ജില്ലാപഞ്ചായത്തിലേക്ക് ഇളം നീല നിറത്തിലുമുള്ള ലേബലുകളാകും ബാലറ്റ് യൂനിറ്റുകളില്‍ സജ്ജീകരിക്കുക.
• വോട്ടിംഗിന് സജ്ജമാണെങ്കില്‍ ഓരോ ബാലറ്റ് യൂനിറ്റുകളുടെയും മുകളില്‍ ഇടത് ഭാഗത്ത് പച്ച ലൈറ്റ് തെളിയും.
• ആദ്യം ഗ്രാമപഞ്ചായത്തിലേക്കുള്ള ബാലറ്റ് യൂനിറ്റില്‍ ഏത് സ്ഥാനാര്‍ഥിക്കാണോ വോട്ട് ചെയ്യുന്നത് അവരുടെ ചിഹ്നത്തിന് നേരെയുള്ള ബട്ടണില്‍ വിരലമര്‍ത്തണം. അപ്പോള്‍ ചിഹ്നത്തിന് നേരെ ചുവപ്പ് ലൈറ്റ് തെളിയുകയും ബീപ്പ് ശബ്ദം കേള്‍ക്കുകയും ചെയ്യും. ഇതേ രീതിയില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാപഞ്ചായത്തിലേക്കും വോട്ട് ചെയ്യണംയ
• മൂന്ന് തലത്തിലേക്കുമുള്ള വോട്ടിംഗ് പൂര്‍ത്തിയായാല്‍ നീണ്ട ബീപ്പ് ശബ്ദം കേള്‍ക്കും.
• മൂന്ന് വോട്ടും ചെയ്യാതെ ഗ്രാമപഞ്ചായത്തിലേക്കോ ബ്ലോക്ക് പഞ്ചായത്തിലേക്കോ മാത്രം വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് എന്‍ഡ് ബട്ടണ്‍ അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കാം.
• മൂന്ന് തലത്തിലും വോട്ട് രേഖപ്പെടുത്തുന്നവര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ടതില്ല എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയാല്‍ ആ വോട്ടര്‍ക്ക് പിന്നീട് ആര്‍ക്കും വോട്ട് ചെയ്യാനാകില്ല.

തിരിച്ചറിയല്‍
രേഖകള്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ് എസ് എല്‍ സി ബുക്ക് ഏതെങ്കിലും ദേശസാത്കൃത ബേങ്കില്‍ നിന്ന് തിരഞ്ഞെടുപ്പ് തീയതിക്ക് ആറ് മാസം മുമ്പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്.

Latest