അസഹിഷ്ണുതക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും രാഷ്ട്രപതി

Posted on: October 31, 2015 9:50 pm | Last updated: October 31, 2015 at 9:50 pm
SHARE

pranab-president-ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും പ്രണബ് മുഖര്‍ജി. സഹിഷ്ണുതയാണ് രാജ്യത്തിന് വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായകരമായതെന്ന് രാഷ്ട്രപതി പറഞ്ഞു. ഡല്‍ഹി ഹൈക്കോടതിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും എന്ത് വില കൊടുത്തും അത് സംരക്ഷിക്കണമെന്നും രാഷ്ട്രപതി ഓര്‍മിപ്പിച്ചു.

മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകം അടക്കമുള്ള രാജ്യത്ത് നടന്ന സംഭവങ്ങളുടെ പശ്ചാതലത്തില്‍ രാഷ്ട്രപതി നിരവധി തവണ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here