ഡിസംബറോടെ 100 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ

Posted on: October 31, 2015 8:34 pm | Last updated: November 1, 2015 at 11:25 am
SHARE

wifiന്യൂഡല്‍ഹി: രാജ്യത്തെ 100 ഗ്രാമങ്ങളില്‍ സൗജന്യ വൈഫൈ സംവിധാനവുമായി ബി എസ് എന്‍ എല്‍. ഗ്രാമീണ മേഖലകളില്‍ ഇന്‍ര്‍നെറ്റ് ലഭ്യമാക്കുന്നതിന്റെ ഫെയ്‌സ്ബുക്കുമായി സഹകരിച്ചാണ് ബി എസ് എന്‍ എല്‍ വൈഫൈ സൗകര്യമൊരുക്കുന്നത്.

ഇതിനുവേണ്ടി പ്രതിവര്‍ഷം അഞ്ച് കോടി രൂപയാണ് ഫേസ് ബുക്ക് ബി എസ് എന്‍ എലിന് നല്‍കുക. ആദ്യത്തെ അര മണിക്കൂര്‍ ഉപയോഗം സൗജന്യമായിരിക്കും. ഒരേസമയം 2000 പേര്‍ക്ക് വൈഫൈ ഉപയോഗിക്കാനാവും.

വൈഫൈ നല്‍കേണ്ട സ്ഥലങ്ങള്‍ ഫെയ്‌സ്ബുക്കാണ് തിരഞ്ഞെടുക്കുക. അഞ്ച്‌ലക്ഷം രൂപയാണ് ഓരോയിടത്തു പദ്ധതിക്കായി പ്രതിവര്‍ഷം ചിലവഴിക്കുകയെന്ന് ബി എസ് എന്‍ എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.