ബാര്‍ കോഴക്കേസ്: പ്രതിപക്ഷം ഗവര്‍ണറെ കാണും

Posted on: October 31, 2015 7:54 pm | Last updated: November 1, 2015 at 11:29 am
SHARE

kodiyeryപത്തനംതിട്ട: ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ കോടതി വിധിയുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം ഗവര്‍ണറെ കാണുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കക്ഷിനേതാക്കള്‍ ആലോചിച്ച് തിയ്യതി നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബിന്റെ തദ്ദേശം 15 സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പിന് ശേഷം ഇടത് മുന്നണി പ്രക്ഷോഭം ആരംഭിക്കും. വിഷയത്തില്‍ നൂറ്റിയൊന്ന് തവണ അന്വേഷണം നടത്താമെന്ന് പറയുന്ന മാണി മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണത്തെ നേരിടാന്‍ തയ്യാറുണ്ടോ എന്ന് കോടിയേരി ചോദിച്ചു.