Connect with us

Gulf

ഹജ്ജ് കോണ്‍സല്‍ തിങ്കളാഴ്ച ജിദ്ദയോട് വിടപറയും

Published

|

Last Updated

ജിദ്ദ:കഴിഞ്ഞ നാല് സീസണുകളില്‍ ഹജ്ജ് കോണ്‍സലായി പ്രവര്‍ത്തിച്ച മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് ജിദ്ദയോട് വിട പറഞ്ഞു. ഹജ്ജ് കോണ്‍സലെന്ന നിലയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നിറഞ്ഞ സംതൃപ്തിയോടെയാണ് ജിദ്ദയോട് വിടപറയുന്നത്. ഹാജിമാര്‍ക്ക് ഉപകാരപ്പെടുന്ന പരമാവധി സേവനം ഈ കാലയളവില്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സഹപ്രവര്‍ത്തകരും ഹജ്ജ് സന്നദ്ധ പ്രവര്‍ത്തകരും മാധ്യമങ്ങളും തനിക്കു നല്‍കിയ പിന്തുണയും സഹായവരും മറക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം നല്‍കിയ യാത്രയയപ്പിന് നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി തിങ്കളാഴ്ച ജിദ്ദയോട് വിടപറയുന്ന അദ്ദേഹം ഇനി ന്യൂയോര്‍ക്കില്‍ യു എന്‍ ആസ്ഥാനത്തെ പെര്‍മനന്റ് മിഷന്‍ ഓഫ് ഇന്ത്യ ഫസ്റ്റ് സെക്രട്ടറിയായാരിക്കും പ്രവര്‍ത്തിക്കുക.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി എം മായിന്‍കുട്ടിയും ജനറല്‍ സെക്രട്ടറി സി കെ മൊറയൂരും ചേര്‍ന്ന് മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖിന് മൊമന്റോ സമ്മാനിച്ചു. അബ്ദുറഹ്മാന്‍ വണ്ടൂര്‍, ജലീല്‍ കണ്ണമംഗലം, ഇബ്രാഹിം ഷംനാട്, കബീര്‍ കൊണ്ടോട്ടി, സുള്‍ഫിക്കര്‍ ഒതായി, കെ ടി മുസ്തഫ, ജിഹാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest