ആകര്‍ഷകമായ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ യു എ ഇയില്‍

Posted on: October 31, 2015 2:44 pm | Last updated: October 31, 2015 at 2:44 pm
SHARE

156അബുദാബി: മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും ആകര്‍ഷകമായ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് യു എ ഇയിലാണെന്ന് റിപ്പോര്‍ട്ട്.
ആര്‍ക്കഡിസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനം നടത്തിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തെ പശ്ചാത്തല വികസനത്തിലെ വമ്പന്‍ പുരോഗതിയും ബിസിനസ് സൗഹൃദ അന്തരീക്ഷവുമാണ് ചില്ലറ വില്‍പനക്കാരെ യു എ ഇയിലേക്ക് ആകര്‍ഷിക്കുന്നത്. ലോക റാങ്കിംഗില്‍ ഈ വിഭാഗത്തില്‍ രാജ്യത്തിന് എട്ടാം സ്ഥാനമാണ് ഉള്ളതെന്ന് ആര്‍ക്കഡിസിന്റെ അടുത്തിടെ പുറത്തുവിട്ട പഠനം വ്യക്തമാക്കുന്നു. മേഖലയിലെ ഇതര രാജ്യങ്ങളിലെ ചില്ലറ വില്‍പന കേന്ദ്രങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിലയിലാണ് യു എ ഇയിലേതെന്ന് അല്‍ ബവാഡി മാള്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ബാസം സാലിഹ് ആര്‍ക്കഡിസിന്റെ വിവര ശേഖകരോട് വ്യക്തമാക്കി.
യു എ ഇയില്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മാളുകളിലൊന്നാണ് ബവാഡി. സുതാര്യമായ നിക്ഷേപ നയമാണ് ചില്ലറ വില്‍പന ഗ്രൂപ്പുകള്‍ക്ക് ഗ്ലോബല്‍ ബ്രാന്റുകളുമായി സഹകരിച്ച് തങ്ങളുടെ സാന്നിധ്യം സജീവമാക്കാന്‍ സഹായകമാകുന്നത്. യു എ ഇയിലെ സമൂഹം ചില്ലറ വില്‍പന സ്ഥാപനങ്ങളോട് കാണിക്കുന്ന മമത ഈ രംഗത്ത് കൂടുതല്‍ വികസനത്തിന് ഉതകുന്നതാണ്. വികസിച്ചു വരുന്ന അല്‍ ഐന്‍ മേഖലയില്‍ മേഖലയില്‍ വിദ്യാഭ്യാസ ബോധവത്കരണ ക്യാമ്പയിനുകള്‍ മാളിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വന്‍ സാധ്യതയാണ് യു എ ഇയിലുള്ളത്. അല്‍ ഐന്‍ നഗരത്തിലെ ഏറ്റവും വലിയ മാളാണ് അല്‍ ബവാഡിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
കഴിഞ്ഞ വേനല്‍കാലത്തെ മൂന്ന് മാസങ്ങള്‍ക്കിടയില്‍ മാത്രം 29,21,860 സന്ദര്‍ശകരാണ് മാളിലെത്തിയത്. മാളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു കഴിഞ്ഞ വേനല്‍കാല മാസങ്ങള്‍. 2014മായി താരതമ്യപ്പെടുത്തുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ അഞ്ചുശതമാനത്തിന്റെ വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. മാളിന്റെ നേതൃത്വത്തില്‍ പുത്തന്‍ പ്രവര്‍ത്തനങ്ങളും ബോധവത്കരണ ക്യാമ്പയിനുകളും സംഘടിപ്പിക്കാറുണ്ട്. മാളിന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് അടുത്തിടെ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കി മാറ്റിയിട്ടുണ്ട്. മാളിലുള്ള 400ഓളം ഔട്ട്‌ലെറ്റുകളുടെ ഉല്‍പന്നങ്ങള്‍ സങ്കീര്‍ണതകളില്ലാതെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നടപടി. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മാളിലെ ചില ചില്ലറ വില്‍പന സ്ഥാപനങ്ങള്‍ പ്രവര്‍ത്തി സമയം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇതിലൂടെ ചില്ലറ വില്‍പനക്കാര്‍ക്ക് കൂടുതല്‍ ബിസിനസിന് അവസരം ലഭിക്കുന്നുണ്ട്. പല പ്രമുഖ ബ്രാന്റുകളുടെയും ചില്ലറ വില്‍പന സ്റ്റോറുകള്‍ക്ക് ഭീമമായ വരുമാനമാണ് അല്‍ ബവാഡി മാളില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ ലഭ്യമാകുന്നത്. രാജ്യാന്തര തലത്തില്‍ മത്സരിക്കാവുന്ന പക്വതയിലേക്ക് യു എ ഇയിലെ ചില്ലറ വ്യാപാര മേഖല എത്തിയിട്ടുണ്ട്. അല്‍ ബവാഡി മാള്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പുതിയ ശാഖകള്‍ ആരംഭിക്കാനുള്ള പ്രയത്‌നത്തിലാണ്. അടുത്ത വര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാലിഹ് വെളിപ്പെടുത്തി.
ഏറ്റവും ആകര്‍ഷകമായ ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ യു എ ഇയില്‍ഏറ്റവും

LEAVE A REPLY

Please enter your comment!
Please enter your name here