Connect with us

Gulf

യു എ ഇ എക്‌സ്‌ചേഞ്ചിന് ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍

Published

|

Last Updated

ദുബൈ: ആഗോള പണമയക്കല്‍, വിദശനാണ്യ വിനിമയ കമ്പനിയായ യു എ ഇ എക്‌സ്‌ചേഞ്ചിന് ഐ എസ് ഒ 27001:2013 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ പണമിടപാട് സ്ഥാപനമാണ് യു എ ഇ എക്‌സ്‌ചേഞ്ച്.
ഐ എസ് ഒ 27001:2013 നിലവാരത്തില്‍ കമ്പനിയുടെ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സംവിധാനത്തിന് (ഐ എസ് എം എസ്) വീണ്ടും സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുകയാണ്. കമ്പനിയുടെ വിവരങ്ങള്‍ അംഗീകൃതയാളുകള്‍ക്കു മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും ഏതെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ചയുണ്ടായാല്‍ അപ്പോള്‍ തന്നെ അതു കണ്ടെത്താന്‍ സാധിക്കുമെന്നും ഈ സര്‍ട്ടിഫിക്കേഷന്‍ ഉറപ്പു നല്‍കുന്നു. കമ്പനിയുടെ ഐ എസ് എം എസിന് 2012-ല്‍ ഐ എസ് ഒ 27001: 2005 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു.
ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അവയുടേയും ഉപഭോക്താക്കളുടേയും വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം പലവിധ ഭീഷണികളില്‍നിന്നും അവയെ സംരക്ഷിച്ചു നിര്‍ത്തേണ്ടതും ഏറ്റവും അവശ്യമാണ്, ഈ അവസരത്തില്‍ ഐ സ് ഒ 27001:2013 സര്‍ട്ടിഫിക്കറ്റ് ലഭിച്ചതില്‍ ഞങ്ങള്‍ക്കു സന്തോഷമുണ്ടെന്ന് യു എ ഇ എക്‌സ്‌ചേഞ്ച് സി ഇ ഒ പ്രമോദ് മങ്ങാട്ട് പറഞ്ഞു. വിവര സംരക്ഷണത്തില്‍ ആഗോള നിലവാരം ആര്‍ജിക്കുന്നതിനു തുടര്‍ച്ചയായി കമ്പനി നടത്തുന്ന പ്രവര്‍ത്തനത്തിനുള്ള സാക്ഷ്യപത്രം കൂടിയാണ് ഈ സര്‍ട്ടിഫിക്കറ്റ്. ഇത് ഞങ്ങളുടെ ഇടപാടുകാര്‍ക്കും പങ്കാളികള്‍ക്കും റെഗുലേറ്റര്‍ക്കും നല്‍കുന്ന ആത്മവിശ്വാസം വളരെയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest