Connect with us

Gulf

മലാല യൂസുഫ് സായി ശൈഖ് അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തി

Published

|

Last Updated

അബുദാബി: ഹ്രസ്വ സന്ദര്‍ശനത്തിന് യു എ ഇ ലെത്തിയ നൊബേല്‍ ജേതാവ് മലാല യൂസഫ് സായി യു എ ഇ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടന്‍ വിദേശ കാര്യ മന്ത്രി ഫിലിപ്പ് ഹമോഡിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. തീവ്രവാദത്തിനെതിരെയും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള മലാലയുടെ പോരാട്ടത്തെ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രശംസിച്ചു. യു എ ഇ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
മലാല പ്രദര്‍ശിപ്പിക്കുന്ന ധൈര്യം, വിദ്യാഭ്യാസ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള പോരാട്ടങ്ങള്‍ തുടങ്ങിയവ പെണ്‍കുട്ടികള്‍ മാതൃകയാക്കണമെന്നും അറിവില്ലായ്മ, പിന്നാക്കാവസ്ഥ ഉയര്‍ത്തിപ്പിടിക്കാനുള്ള ആഹ്വാനം ഏവര്‍ക്കും ഒരു വ്യക്തമായ സന്ദേശമാണെന്നും 1,000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള. തോക്ക് സംസ്‌കാരം പരാജയപ്പെടുത്താന്‍ കഴിയുമെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളിലൊന്നാണ് വിദ്യാഭ്യാസമെന്നും ഓരോരുത്തര്‍ക്കും വിദ്യാഭ്യാസവും വ്യക്തിത്വവും സ്വാതന്ത്ര്യവും അനിവാര്യമാണെന്ന സന്ദേശമാണ് താന്‍ പ്രചരിപ്പിക്കുന്നതെന്നും മലാല അബുദാബിയില്‍ പറഞ്ഞു. “ഹി നേമ്ഡ് മി മലാല”യെന്ന ചിത്രത്തിന്റെ പ്രചരണാര്‍ഥം എമിറേറ്റ്‌സ് പാലസില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മലാല.

 

Latest