Connect with us

Gulf

കാഴ്ചക്കാരെ അമ്പരപ്പിച്ച് ദുബൈ മാളില്‍ സിപ് ലൈന്‍ സഞ്ചാരം

Published

|

Last Updated

ദുബൈ: ആയിരക്കണക്കിന് കാഴ്ചക്കാരെ സ്തബ്ധരാക്കിക്കൊണ്ട് ദുബൈ മാളിനോട് ചേര്‍ന്ന ദുബൈ ഫൗണ്ടെയിന് മുകളിലൂടെ സിപ് ലൈന്‍ സഞ്ചാരം.
എം ആര്‍ ബോളിവാഡിന്റെ ഉയര്‍ന്ന ഗോപുരത്തില്‍ നിന്ന് ദുബൈ ഫൗണ്ടെയിന് മുകളിലൂടെ ദുബൈ മാളിന്റെ മേല്‍കൂരയിലേക്ക് വലിച്ചുകെട്ടിയ ഇരുമ്പ് കമ്പിയിലൂടെയാണ് സിപ് ലൈന്‍ സഞ്ചാരം അരങ്ങേറിയത്. എക്‌സ് ദുബൈ എന്ന സാഹസിക-കായിക പ്രകടന കമ്പനിയാണ് നഗരവാസികള്‍ക്കായി വിസ്മയം തീര്‍ക്കുന്ന സിപ് ലൈന്‍ സഞ്ചാരം ഒരുക്കിയത്. മണിക്കൂറില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ചെങ്കുത്തായ നിലയില്‍ വലിച്ചുകെട്ടിയ കമ്പിയിലൂടെ സിപ് ലൈന്‍ റൈഡര്‍മാര്‍ കാഴ്ചക്കാരെ അമ്പരിപ്പിച്ചത്.
ഇമാറിന്റെ ഉടമസ്ഥതയിലുള്ള ദുബൈ ബോളിവാഡ് കെട്ടിടത്തിന് 90 മീറ്റര്‍ ഉയരമാണുള്ളതെന്നും ഇതിന്റെ മുകള്‍തട്ടില്‍ നിന്ന് സിപ് ലൈനിലൂടെ ദുബൈ മാളിന്റെ മേല്‍കൂരയിലേക്ക് എത്തുകയെന്നത് സിപ് ലൈന്‍ സഞ്ചാരിക്ക് മറക്കാനാവാത്ത അനുഭൂതിയാണ് സമ്മാനിക്കുകയെന്നും ദുബൈ എക്‌സ് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് ഹെഡ് സാറ സാറ ഫഖൂരി വ്യക്തമാക്കി. സിപ് ലൈനിംഗ് സവാരി മത്സരത്തില്‍ പങ്കെടുക്കാനുള്ള മത്സരത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ദുബൈയിലെ താമസക്കാര്‍ക്ക് സാമൂഹിക മാധ്യമങ്ങളുടെ ഓണ്‍ലൈനിലൂടെ മൂന്ന് സുഹൃത്തുക്കളെ ടാഗ് ചെയ്ത് എത്താനാവും. സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വിജയികളായി തിരഞ്ഞെടുക്കുന്ന 30 പേര്‍ക്കാണ് സിപ് ലൈന്‍ സവാരിയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. 10 വയസോ അതിനു മുകളിലോ പ്രായമുള്ളവരും 130 സെന്റീമീറ്റര്‍ ഉയരമുള്ളവരും 50 കിലോഗ്രാമിനും 110 കിലോഗ്രാമിനും ഇടക്ക് പ്രായമുള്ളവരെയുമാണ് സിപ് ലൈന്‍ സവാരിക്കായി തിരഞ്ഞെടുക്കുക. 18 വയസിന് താഴെയുള്ളവര്‍ മുതിര്‍ന്നവര്‍ക്കൊപ്പമാണ് എത്തേണ്ടതെന്നും ഫഖൂരി അറിയിച്ചു.

Latest