തുടരന്വേഷണം പ്രഖ്യാപിച്ചത് വി.എസിന്റെ പരാതി പരിഗണിച്ചെന്ന് മുഖ്യമന്ത്രി

Posted on: October 31, 2015 1:15 pm | Last updated: November 1, 2015 at 11:28 am
SHARE

oommenchandiതിരുവനന്തപുരം: ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പരാതി പരിഗണിച്ചാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന് അതൃപ്തിയുണ്ടെങ്കില്‍ അക്കാര്യം വിഎസിനോടു പറയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാമി ശാശ്വതീകാനന്ദയുടെ അസ്വാഭാവിക മരണത്തിനു പിന്നിലെ സത്യം പുറത്തുവരാനാണ് തുടരന്വേഷണം പ്രഖ്യാപിച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. എല്ലാ കാര്യങ്ങളെ പറ്റിയും തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. എന്നാല്‍ രാഷ്ട്രീയ ഉത്തരവാദിത്വം പാലിച്ചേ മറുപടി നല്‍കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.